കൊമ്പങ്കല്ല് ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ 20-ാം വാര്‍ഷിക ദ്വിദിന സമ്മേളനം തുടങ്ങി.
മേലാറ്റൂര്‍: കൊമ്പങ്കല്ല് ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ 20-ാം വാര്‍ഷിക ദ്വിദിന സമ്മേളനം തുടങ്ങി. കൊമ്പങ്കല്ല് സെന്ററിലെ എം.പി. ഹസ്സന്‍ മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമ്മേളനം എസ്.വൈ.എസ്. കൊമ്പങ്കല്ല് ശാഖാ പ്രസിഡന്റ് ടി. സുബൈര്‍ ഫൈസിയുടെ നേതൃത്വത്തില്‍ നടന്ന ഹസ്സന്‍ മുസ്‌ലിയാരുടെ ഖബര്‍സിയാറത്തോടെയാണ് തുടങ്ങിയത്. മുന്‍ മഹല്ല് ഖാസി കെ.കെ. കുഞ്ഞാണി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. വാര്‍ഷിക സമ്മേളനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഒ.എം.എസ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുള്ള മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ടി.പി. അബ്ദുറഹ്മാന്‍ ഹാജി വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.