കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് വാര്‍ഷികം തുടങ്ങി

മലപ്പുറം: കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് കോംപ്ലക്‌സ് വാര്‍ഷികം സനദ്ദാന സമ്മേളനത്തിന് തുടക്കമായി. സിയാറത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. മത പ്രഭാഷണ വേദി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. ഹാജി.കെ.മമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, എരമംഗലം മുഹമ്മദ് മുസ്‌ലിയാര്‍, ടി.പി.ഇപ്പ മുസ്‌ലിയാര്‍ കാച്ചിനിക്കാട്, അബ്ദുറഹ്മാന്‍ ഫൈസി കട്ടങ്ങല്ലൂര്‍, കൊന്നോല യൂസഫ് സാഹിബ്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ തുടങ്ങിയവര്‍ പങ്കെടുത്തു. ഹംസഫൈസി പറങ്കിമൂച്ചിക്കല്‍ സ്വാഗതവും നൗശാദ് മണ്ണിശ്ശേരി നന്ദിയും പറഞ്ഞു.വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എരമംഗലം മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.എം.ജിഫ്രിതങ്ങള്‍ സുവനീര്‍ പുസ്തപ്രകാശനം നടത്തും. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, പാതിരമണ്ണ അബ്ദുറഹിമാന്‍ ഫൈസി പ്രസംഗിക്കും.വൈകിട്ട് ഏഴിന് നടക്കുന്ന മതപ്രഭാഷണം വേദി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും