മലപ്പുറം ജില്ല ആവേശ പൂര്‍വ്വം സ്വീകരിച്ചു.

കരിങ്കല്ലത്താണി യിലെ സ്വീകരണ സമ്മേളനത്തില്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പ്രസംഗിക്കുന്നു.


മലപ്പുറം: ആദര്‍ശ വൈകല്യങ്ങളില്‍ നിന്ന്‌ കേരള മുസ്‌ലിംകളെ സംരക്ഷിച്ചതില്‍ സമസ്‌ത വഹിച്ച പങ്ക്‌ അദ്വിതീയമാണെന്ന്‌ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി ടി.എം. ബാപ്പു മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. മുസ്‌ലിം സമൂഹത്തിന്റെ ആദര്‍ശത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നതില്‍ സമസ്‌തയും പോഷകഘടകങ്ങളും ഇന്നേവരെ വീഴ്‌ച വരുത്തിയിട്ടില്ല. പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌ത പുത്തനാശയക്കാര്‍ക്ക്‌ തങ്ങളുടെ ആദര്‍ശങ്ങളുമായി മുന്നോട്ടുപോകാനാവാത്ത ദുരവസ്ഥയാണിപ്പോള്‍ സംജാതമായിരിക്കുന്നത്‌.
എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മജ്‌ലിസ്‌ ഇന്‍തിസ്വാബിന്റെ പ്രചാരാണാര്‍ഥം സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നയിക്കുന്ന ദക്ഷിണ മേഖലാ സന്ദേശയാത്രക്ക്‌ കരിങ്കല്ലത്താണിയില്‍ നല്‍കിയ സ്വീകരണം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ കാലത്ത്‌ മണ്ണാര്‍ക്കാട്‌ നിന്ന്‌ ആരംഭിച്ച പ്രയാണയാത്രക്ക്‌ പാലക്കാട്‌ ജില്ലയില്‍ ആവേശോജ്വല വരവേല്‍പാണ്‌ ലഭിച്ചത്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട്‌ സി.കെ.എം സ്വാദിഖ്‌ മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്‌ ഉദ്‌ഘാടനം ചെയ്‌തു. ചെര്‍പ്പുളശ്ശേരി, കൊപ്പം, കുമരനെല്ലൂര്‍, പൊന്നാനി, ചങ്ങരംകുളം, കുന്ദംകുളം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം ചാവക്കാട്‌ വമ്പിച്ച പൊതുസമ്മേളനത്തോടെ സമാപിച്ചു.
ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, അബൂബക്‌ര്‍ ഫൈസി മലയമ്മ, പുറങ്ങ്‌ മൊയ്‌തീന്‍ മൗലവി, സത്താര്‍ പന്തലൂര്‍, കെ.എന്‍.എസ്‌ മൗലവി, അയ്യൂബ്‌ കൂളിമാട്‌, കബീര്‍ അന്‍വരി, അബ്ദുല്‍ ഖാദര്‍ ഫൈസി, മുസ്‌ത്വഫ അശ്‌റഫി, ഇസ്‌മാഈല്‍ ഹാജി, മരക്കാര്‍ ഹാജി, അയ്യൂബ്‌ കൂളിമാട്‌, റഫീഖ്‌ അഹ്‌മദ്‌ തിരൂര്‍ പ്രസംഗിച്ചു.

-റിയാസ് ടി. അലി