മജ്‌ലിസ്‌ ഇന്‍തിസ്വാബിന്‌ 501 അംഗ ടാസ്‌ക്‌ ഫോഴ്‌സ്‌

കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ 21-ാം വാര്‍ഷികത്തില്‍ സമ്പൂര്‍ണ്ണ ഇസ്‌ലാമിക സമര്‍പ്പിത സമൂഹ ലക്ഷ്യവുമായി ഏപ്രില്‍ 23, 24, 25 ന്‌ കോഴിക്കോട്‌ നടക്കുന്ന മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ നാഷണല്‍ ഡെലിഗേറ്റ്‌സ്‌ കാമ്പസിന്റെ ഭാഗമായി 501 അംഗ ടാസ്‌ക്‌ ഫോഴ്‌സിന്‌ രൂപം നല്‍കി. സമ്മേളനത്തിന്റെ പ്രചാരണവും നടത്തിപ്പുമായി ബന്ധപ്പെട്ട്‌ പൂര്‍ണ്ണമായും കര്‍മരംഗത്തിറങ്ങണുന്നവരാണ്‌ ടാസ്‌ക്‌ ഫോഴ്‌സ്‌. 21 ഇനങ്ങളിലാണ്‌ ഫോഴ്‌സിനെ സംവിധാനിച്ചിരിക്കുന്നത്‌. ടാസ്‌ക്‌ ഫോഴ്‌സിനെ ക്യാപ്‌റ്റന്‍, വൈസ്‌ ക്യാപ്‌റ്റന്‍ 21 കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ നിയന്ത്രിക്കും. സമ്മേളനത്തിന്റെ വിളംബരവുമായി ഏപ്രില്‍ 22 ന്‌ വൈകുന്നേരം 4 മണിക്ക്‌ ടാസ്‌ക്‌ ഫോഴ്‌സ്‌ ടൗണില്‍ മാര്‍ച്ച്‌ നടത്തും. അരയിടത്ത്‌പാലത്ത്‌ നിന്ന്‌ ആരംഭിക്കുന്ന മാര്‍ച്ചിന്‌ സമാപന കേന്ദ്രത്തില്‍ വെച്ച്‌ സംസ്ഥാന പ്രസിഡണ്ടും സെക്രട്ടറിയും സല്യൂട്ട്‌ സ്വീകരിക്കും. ഫോഴ്‌സ്‌ രൂപീകരണ യോഗത്തില്‍ ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, ആധ്യക്ഷ്യം വഹിച്ചു. മുസ്‌ത്വഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി, അബൂബക്‌ര്‍ ഫൈസി മലയമ്മ, ബശീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തലൂര്‍, എം.സി. മായിന്‍ ഹാജി, അയ്യൂബ്‌ കൂളിമാട്‌, ആര്‍.വി.എ സലാം, ഒ.പി.എം. അശ്‌റഫ്‌, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, അബ്ദുസ്സ്വമദ്‌ മുട്ടം, ആസ്വിഫ്‌ പുളിക്കല്‍, സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍, സലീം നീലഞ്ചേരി പങ്കെടുത്തു. റശീദ്‌ ഫൈസി വെള്ളായിക്കോട്‌ സ്വാഗതവും ഇബ്‌റാഹീം എടവച്ചാല്‍ നന്ദിയും പറഞ്ഞു.

-റിയാസ് ടി. അലി