സയ്യിദ് ഉമറലി ശിഹാബ്തങ്ങള്‍ സ്മാരക കെട്ടിട തറക്കല്ലിടല്‍ ശനിയാഴ്ച

മലപ്പുറം: കൊണ്ടോട്ടി സയ്യിദ് ഉമറലി ശിഹാബ്തങ്ങള്‍ സ്മാരക സുന്നിമഹല്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് നാലുമണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ തറക്കല്ലിടും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കും. 30 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. പത്തോളം വിദ്യാഭ്യാസ സാമൂഹികക്ഷേമ ദീനി പ്രവര്‍ത്തന വിഭാഗങ്ങളും നിസ്‌കാരഹാള്‍, ഓഡിറ്റോറിയം, സമസ്തയുടെ നേതൃത്വത്തിലുള്ള വിവിധ സംഘടന ഓഫീസുകള്‍ എന്നിവ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമെന്ന് എസ്.കെ.പി.എം. തങ്ങള്‍ നെടിയിരുപ്പ്, എ.ടി. തങ്ങള്‍, കെ.പി. ബാപ്പുഹാജി, അബ്ദുള്‍കരീം ദാരിമി, അബൂഹാജി, കോപ്പിലാന്‍, ബാബുഹാജി എന്നിവര്‍ പറഞ്ഞു.