ശംസുല്‍ ഉലമ അക്കാദമിയില്‍ പ്രവേശനം തുടങ്ങി

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ പുതിയ അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശനം തുടങ്ങി.

ശംസുല്‍ ഉലമ പബ്ലിക് സ്‌കൂള്‍ (സി.ബി.എസ്.ഇ.), വാഫി കോഴ്‌സ്, ഉമറലി ശിഹാബ് സ്മാരക ഹിഫ്‌ള് കോളേജ് എന്നിവിടങ്ങളിലാണ് പ്രവേശനം. വാഫി കോഴ്‌സിന്റെ പ്രവേശനം ഹാഫിള് മുഹമ്മദ് ഷഫീഖിന് അപേക്ഷാഫോറം നല്കി പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി. വിജയം പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മെയ് 20 വരെ അപേക്ഷിക്കാം. ഏഴാം ക്ലാസ് പാസ്സായവര്‍ക്കാണ് ഹിഫ്‌ള് കോഴ്‌സില്‍ പ്രവേശനം നല്കുക. പ്രിന്‍സിപ്പല്‍ കെ.ടി. ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി എന്നിവര്‍ സംസാരിച്ചു.