പാപ്പിനിശ്ശേരി വെസ്റ്റ് : ഖാദീരിയ്യ ത്വരീഖത്ത് സിറിയന്‍ ഖലീഫ ശൈഖ് മുസ്തഫ അഹമ്മദ് ബിന്‍ ഹാമിദ് അവര്‍കള്‍ക്ക് ജാമിഅ അസ്അദിയ്യ ഇസ്ലാമിയ്യ അറബിക് കോളേജില്‍ സ്വീകരണം നല്കി. യോഗം പി.കെ. അബ്ദുസ്സലാം മുസ്ലിയാരുടെ അധ്യക്ഷതയില്‍ ബഹാഉദ്ദീന്‍ നദ്വി ഉദ്ഘാടനം ചെയ്തു. അത്തിപ്പറ്റ മൊയ്തീന് കുട്ടി മുസ്ലിയാര് പ്രാര്‍ത്ഥന നടത്തി. യൂസുഫ് ബാഖവി മൊറയൂര്‍ , സാബിത്ത് ബാഖവി, ഖാലിദ് ഹാജി, സലാം ഹാജി, കെ. ഇബ്റാഹീം കുട്ടി ഹാജി പ്രസംഗിച്ചു. എസ്കെ. ഹംസ ഹാജി സ്വാഗതവും എ.പി. അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.