സമസ്ത ഒമ്പത് മദ്രസകള്‍ക്ക് അംഗീകാരം നല്‍കി

മലപ്പുറം: സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി ഒമ്പത് മദ്രസകള്‍ക്കുകൂടി അംഗീകാരം നല്‍കി. വയനാട്. കാസര്‍കോട്, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഓരോ മദ്രസകള്‍ക്കും മലപ്പുറം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ രണ്ടുവീതം മദ്രസകള്‍ക്കുമാണ് അംഗീകാരം നല്‍കിയത്. ഇതോടെ ബോര്‍ഡിന്റെ അംഗീകൃത മദ്രസകളുടെ എണ്ണം 8911 ആയി.

വിവാഹ രജിസ്‌ട്രേഷന്‍ നിയമം മുഖേന ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള മുസ്‌ലിങ്ങളുടെ ഭരണഘടനാ അവകാശത്തില്‍ ഇടപെടുന്നതിനെതിരെയും മഹല്ല് സംവിധാനം തകര്‍ക്കാനുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന നീക്കത്തിനെതിരെയും വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ടി.കെ.എം ബാവമുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, സി.കെ.എം സ്വാദിഖ്മുസ്‌ലിയാര്‍, വി.ഇ. മോയിന്‍ഹാജി, എന്‍.എ.കെ ഹാജി, ടി.കെ. പരീക്കുട്ടിഹാജി, എം.സി. മായിന്‍ഹാജി, എം.കെ.എ കുഞ്ഞിമുഹമ്മദ്മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.