യുവതലമുറയെ വഴിതെറ്റിക്കുന്നതു മതമൂല്യങ്ങള് മനസ്സിലാക്കാത്തവര്: ചെറുശേരി സൈനുദ്ദീന് മുസല്യാര്

കോഴിക്കോട്: മതത്തിന്റെ അടിസ്ഥാന മൂല്യങ്ങള് ശരിക്കും മനസ്സിലാക്കാത്തവരാണു ഭീകരതയ്ക്കും വിഭാഗീയതയ്ക്കും കാരണമാകുന്ന രീതിയില് തെറ്റുകള് പ്രചരിപ്പിക്കുന്നതും യുവതലമുറയെ അതിലേക്കു നയിക്കുന്നതുമെന്നു സമസ്ത കേരള ജം ഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറി ചെറുശേരി സൈനുദ്ദീന് മുസല്യാര് അഭിപ്രായപ്പെട്ടു. എസ്കെഎസ്എസ്എഫിന്റെ നാഷനല് ഡെലിഗേറ്റ് ക്യാംപസ് മജ്ലിസ് ഇന്തിസ്വാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദ്യത്തെ പ്രഖ്യാപനം വിജ്ഞാനത്തെ കുറിച്ചാണെങ്കില് ആരോടും അനീതിയും അക്രമവും ചെയ്യില്ലെന്നതാണു വിശുദ്ധ ഗ്രന്ഥത്തിലെ അവസാന പ്രഖ്യാപനം. ഇതു ശരിക്കും മനസ്സിലാക്കാത്തവരാണു തെറ്റുകള് പ്രചരിപ്പിക്കുന്നതും മറ്റു പലതും പഠിപ്പിക്കുന്നതും. തെറ്റുകുറ്റങ്ങളെയും അതിക്രമങ്ങളെയും എതിര്ക്കുന്ന വചനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചാണു പുതുതലമുറയെ പലതും പഠിപ്പിക്കുന്നത്. അതു തടയിടാനാണ് എസ്കെഎസ്എസ്എഫ് ശ്രമിക്കുന്നത്.

തീവ്രവാദം ഇല്ലാതാക്കാന് യോഗം ചേര്ന്നതുകൊണ്ടായില്ല. അതു ഫലവത്താകാന് ഏറെ യത്നിക്കേണ്ടതുണ്ട്. തീവ്രവാദത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവര് അതു നിഷ്ഫലമാണെന്നു തിരിച്ചറിഞ്ഞ് അത്തരം പ്രവര്ത്തനങ്ങളില് നിന്നു മാറിനില്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിയ സ്ത്രീകളും പുരുഷന്മാരും ഇന്ന് അനുഭവിക്കുന്നതു മറ്റുള്ളവര് തിരിച്ചറിയട്ടെ. അത്തരമാളുകള് എന്തു നേടിയെന്നു ചിന്തിക്കണം. ഒന്നും നേടിയിട്ടില്ലെന്നതാണുയാഥാര്ഥ്യം.

തീവ്രവാദത്തെ നേരിടാന് സമസ്തയുടെ മഹത്തായ ആശയങ്ങള് പിന്പറ്റണമെന്നും അത്തരം ആശയങ്ങള് മുറുകെപ്പി ടിച്ചു മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പിഴച്ച ആശയങ്ങളുമായി നീങ്ങുന്നവര്ക്കു താല്ക്കാലിക വിജയം കിട്ടുന്ന കാലത്ത് സത്യം മുറുകെ പിടിച്ചു മുന്നേറണമെന്നാണു വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത്. നല്ല വഴിയിലേക്കു മറ്റുള്ളവരെ നയിക്കാന് യുവതലമുറ നേതൃത്വം നല്കണമെന്നും ചെറുശേരി സൈനുദ്ദീന് മുസല്യാര് പറഞ്ഞു.

മതം ഇരിക്കേണ്ടതു മാനവ ഹൃദയങ്ങളിലാണെന്നും റോഡില് അല്ലെന്നും എം.പി. അബ്ദു സമദ് സമദാനി പറഞ്ഞു. സമൂഹത്തിനാകെ ഇന്നു വേണ്ടതു സാന്ത്വനവും സമാധാനവുമാണ്. അതു നല്കാനാവാത്ത സംഘടനകള് ആധുനിക മനുഷ്യന്റെ മനസ്സു വായിക്കുന്നില്ല. കാരുണ്യത്തിനു മാത്രമെ ലോകത്തെ രക്ഷിക്കാനാകൂ. ഇന്ത്യയുടെ ഹൃദയം എന്നും മതേതരമാണെന്നും അതു കാത്തുസൂക്ഷിക്കാന് യുവതലമുറ ഒറ്റക്കെട്ടാകണമെന്നും സമദാനി പറഞ്ഞു.

എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബîാസ് അലി ശിഹാബ് തങ്ങള് അധ്യക്ഷത വഹിച്ചു. മുനവറലി ശിഹാബ് തങ്ങള്, ഹമീദലി ശിഹാബ് തങ്ങള്, കോട്ടുമല ബാപ്പു മുസല്യാര്, അഷ്റഫ് ഫൈസി കണ്ണാടിപ്പറമ്പ്, എം.ടി. അബ്ദുല്ല മുസല്യാര്, ചേലക്കാട് മുഹമ്മദ് മുസല്യാര്, എസ്.എം. ജിഫ്രി തങ്ങള് കക്കാട്, ടി.കെ. പരീക്കുട്ടി ഹാജി, ചെമ്മുക്കന് കുഞ്ഞാപ്പു ഹാജി, വി. മോയിമോന് ഹാജി മുക്കം, ഡോ: യു.വി.കെ. മുഹമ്മദ്, ഡോ: എന്..എം. അബ്ദുല് ഖാദിര്, അബ്ദുര് റഹ്മാന് കല്ലായി, റഷീദ് മുണ്ടേരി, ബഷീര് പനങ്ങാങ്ങര, ആര്.വി. സലീം എന്നിവരും പ്രസംഗിച്ചു. പലസ്തീനില് നിന്നു ഗ്രാന്റ് മുഫ്തി മസ്ജിദുല് അഖ്സ്വ ഡോ. ഇഖ്രിമ സ്വാബ്രിയുടെ പ്രസംഗം ഫോണ് വഴി മൈക്കിലൂടെ കേള്പ്പിച്ചു.