മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ സന്ദേശയാത്രകള്‍ക്ക്‌ ഉജ്ജ്വല തുടക്കം


കോഴിക്കോട്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ 21-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷക്കാലം നീണ്ട്‌ നിന്ന ആഘോഷ പരിപാടികള്‍ക്ക്‌ സമാപനം കുറിച്ച്‌ ഈ മാസം 23, 24, 25 തിയ്യതികളില്‍ സമ്പൂര്‍ണ ഇസ്‌ലാമിക സമര്‍പ്പിത സമൂഹത്തിന്‌ എന്ന ലക്ഷ്യവുമായി കോഴിക്കോട്‌ നടക്കുന്ന മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ നാഷണല്‍ ഡെലിഗേറ്റ്‌സ്‌ കാമ്പസിന്റെ പ്രാചാരാണാര്‍ഥം സംഘടി
പ്പിക്കുന്ന സന്ദേശ യാത്രകള്‍ക്ക്‌ എടവണ്ണപ്പാറയില്‍ ഉജ്ജ്വല തുടക്കം. ദക്ഷിണ മേഖലാ ജാഥാ നായകന്‍ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ക്കും ഉത്തരമേഖലാ ജാഥാ നായകന്‍ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ക്കും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ പതാക നല്‍കിയാണ്‌ യാത്രക്ക്‌ തുടക്കം കുറിച്ചത്‌.

ഇന്ന്‌ വൈകുന്നേരം കണ്ണിയ്യത്ത്‌ ഉസ്‌താദിന്റെ മഖ്‌ബറ സിയാറത്തോടെ നൂറുകണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടുകൂടിയാണ്‌ ജാഥാ നായകരെ എടവണ്ണപ്പാറയിലേക്ക്‌ ആനയിച്ചത്‌. എടവണ്ണപ്പാറയില്‍ നടന്ന വമ്പിച്ച പൊതു സമ്മേളനത്തില്‍ മുസ്‌ത്വഫ മുണ്ടുപാറ ആധ്യക്ഷ്യം വഹിച്ചു. എം.പി. അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുര്‍റസാഖ്‌ ബുസ്‌താനി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, അബൂബക്‌ര്‍ ഫൈസി മലയമ്മ, ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി, ബശീര്‍ പനങ്ങാങ്ങര, പുറങ്ങ്‌ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, വി.എസ്‌.കെ. തങ്ങള്‍, അയ്യൂബ്‌ കൂളിമാട്‌, റശീദ്‌ ഫൈസി വെള്ളായിക്കോട്‌, ഇസ്‌മാഈല്‍ ഹാജി ദിബ്ബ പ്രസംഗിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കെ.പി. സഈദ്‌ എടവണ്ണപ്പാറ നന്ദിയും പറഞ്ഞു.
നാളെ കാലത്ത്‌ 9 മണിക്ക്‌ മഞ്ചേരിയില്‍ നിന്ന്‌ തുടക്കം കുറിക്കുന്ന ദക്ഷിണ മേഖലാ സന്ദേശയാത്ര 10 മണിക്ക്‌ മോങ്ങം, 11 ന്‌ മലപ്പുറം, 12 ന്‌ കോട്ടക്കല്‍, 3 ന്‌ ചെമ്മാട്‌, 4 ന്‌ തിരൂര്‍, 5 ന്‌ പുത്തനത്താണി, 6ന്‌ വളാഞ്ചേരി, 7 ന്‌ പെരിന്തല്‍മണ്ണയിലെ കരിങ്കല്ലത്താണിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും. 13 ന്‌ ചൊവ്വ മണ്ണാര്‍ക്കാട്‌ നിന്ന്‌ തുടങ്ങി ചാവക്കാട്‌ സമാപിക്കും.
ഉത്തര മേഖലാ സന്ദേശയാത്ര നാളെ കാലത്ത്‌ 9 മണിക്ക്‌ ഫറോക്ക്‌, 10 ന്‌ അരീക്കാട്‌, 11 ന്‌ പുവ്വാട്ട്‌പറമ്പ്‌, 12 ന്‌ മാവൂര്‍, 1 ന്‌ മുക്കം, 3 ന്‌ ഓമശ്ശേരി, 4 ന്‌ കൊടുവള്ളി, 5 ന്‌ നരിക്കുനി, 6 ന്‌ പൂനൂരില്‍ സമാപനം. 13-ാം തിയ്യതി കാലത്ത 9 മണിക്ക്‌ വയനാട്‌ വൈത്തിരിയില്‍ നിന്ന്‌ ആരംഭിച്ച്‌ വടകരയില്‍ സമാപിക്കും. ഏപ്രില്‍ 15 ന്‌ ഉത്തര മേഖലാ യാത്ര മംഗലാപുരത്തും ദക്ഷിണ മേഖലാ യാത്ര തിരുവനന്തപുരത്തും സമാപി
ക്കും.

-റിയാസ് ടി. അലി