കേരളത്തില്‍ നിന്ന് 25,000 പ്രതിനിധികളും ഇതര സ്റ്റേറ്റുകളില്‍ നിന്ന് 500 പ്രതിനിധികളും 25 ന് സമാപനസമ്മേളനത്തില്‍ 10 ലക്ഷം പൊതുജനങ്ങളും മജ്‌ലിസ് ഇന്‍തിസ്വാബില്‍ പങ്കെടുക്കുകയാണ്. മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഇസ്‌ലാമിക ദഅ്‌വാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട 10,000 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് 2020 വരെയുള്ള ദഅ്‌വാ പ്രൊജക്ട് സമര്‍പ്പിച്ചുകൊണ്ടാണ് മജ്‌ലിസ് ഇന്‍തിസ്വാബ് നടക്കുന്നത്. സമ്മേളന നടത്തിപ്പിനായി ഏപ്രില്‍ 16 ന് വെള്ളിയാഴ്‌ച എല്ലാ പള്ളികളില്‍ നിന്നും മറ്റുമായി ഫണ്ട് ശേഖരിക്കുകയാണ്. മഹല്ല് കമ്മറ്റികള്‍ ഏപ്രില്‍ 17 ന് ശനിയാഴ്‌ച ശാഖാ കമ്മറ്റികള്‍ മുഖേന ജില്ലാ കേന്ദ്രങ്ങളില്‍ ഫണ്ട് ഏല്‍പിക്കണം.
ഫണ്ട് സ്വീകരിക്കുന്ന കേന്ദ്രങ്ങളും കണ്‍വീനര്‍മാരും:
കാസര്‍ഗോഡ് ജില്ല: സമസ്‌ത ഓഫീസ്- അബ്ദുല്ല ദാരിമികൊട്ടില, കണ്ണൂര്‍: ഇസ്ലാമിക് സെന്റര്‍- റശീദ് ഫൈസി വെള്ളായിക്കോട്, കോഴിക്കോട്: ഇസ്‌ലാമിക് സെന്റര്‍-സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മലപ്പുറം: സുന്നിമഹല്‍, ദാറുല്‍ ഹുദാ- ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സത്താര്‍ പന്തലൂര്‍, പാലക്കാട്: സമസ്‌ത കാര്യാലയം - സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, തൃശൂര്‍: എം.ഐ.സി മസ്‌ജിദ് - ഓണംപിള്ളി മുഹമ്മദ് ഫൈസി, എറണാംകുളം: ഇസ്‌ലാമിക് സെന്റര്‍ പെരുമ്പാവൂര്‍- ഹബീബ് ഫൈസി കോട്ടോപ്പാടം, ആലപ്പുഴ: ജില്ലാ ഓഫീസ് അമ്പലപ്പുഴ-ബശീര്‍ പനങ്ങാങ്ങര, കൊല്ലം: റസ്റ്റ് ഹൗസ് - ഷാനവാസ് കണിയാപുരം, തിരുവനന്തപുരം - നിബ്‌റാസുല്‍ ഇസ്‌ലാം മദ്‌റസ കണിയാപുരം - ജവാദ് ബാഖവി, നീലഗിരി: ഗൂഡല്ലൂര്‍ ജുമാമസ്‌ജിദ്-അലി കെ. വയനാട്, ദ.കന്നട: മസ്‌ജിദ് ബില്‍ഡിംഗ് കല്ലുടുക്ക - ആരിഫ് ഫൈസി, കൊടക്: മുസ്‌ലിം ഓര്‍ഫനേജ് സിദ്ദാപുരം - ഉമര്‍ ദാരിമി. 18 ന് ഞായറാഴ്‌ച സംസ്ഥാന സ്വാഗതസംഘം ഓഫീസില്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങും.
സ്വാഗതസംഘം യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി. എം ബാപ്പു മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പിണങ്ങോട് അബൂബക്‌ര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍, റഹ്‌മത്തുല്ലാഹ് ഖാസിമി മൂത്തേടം, മുസ്‌ത്വഫ മുണ്ടുപാറ, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, അബ്ദുര്‍റസാഖ് ബുസ്‌താനി, ഷാഹുല്‍ ഹമീദ് മേല്‍മുറി, സ്വിദ്ദീഖ് ഫൈസി വാളക്കുളം, പി. പി. മുഹമ്മദ് ഫൈസി, ഉമര് ഫൈസി മുക്കം, എം.സി. മായിന്‍ ഹാജി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, അബൂബക്‌ര്‍ ഫൈസി മലയമ്മ, ബശീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തലൂര്‍, അയ്യൂബ് കൂളിമാട്, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, കെ.പി. കോയ, റശീദ് ഫൈസി വെള്ളായിക്കോട്, കെ.എന്‍.എസ്. മൗലവി, ആര്‍.വി.എ. സലാം, മരക്കാര്‍ ഹാജി, യൂസുഫ് ഫൈസി, ഒ.പി.എം. അശ്‌റഫ്, റഫീഖ് അഹ്‌മദ് തിരൂര്‍ സംബന്ധിച്ചു.
നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ നന്ദിയും പറഞ്ഞു.
-റിയാസ് ടി. അലി