എസ്.എഫ് ആവശ്യപ്പെട്ടു. അബ്ബാസലി തങ്ങളുള്ള വേദിയും സ്വീകരണ കേന്ദ്രവും അലങ്കോലപ്പെടുത്തുകയും വീണ്ടും ബാലിശമായ പ്രസ്‌താവനകള്‍ നടത്തിക്കൊണ്ടിരി
ക്കുകയും ചെയ്യുന്നത് നിര്‍ത്തണമെന്ന് എസ്.കെ.എസ്.
എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യ
പ്പെട്ടു.
പാണക്കാട് കുടുംബത്തോടുള്ള ബഹുമാനവും ആദരവും പ്രകടിപ്പിക്കല്‍ ആത്മാര്‍ഥതയോടെയാണെങ്കില്‍ സംഘടന പിരിച്ചുവിടാനും മതേതര ജനാധിപത്യ മാര്‍ഗമവ
ലംബിക്കാനുമാണ് എസ്.ഡി.പി.ഐ തയ്യാറാവേണ്ടത്. അബ്ബാസലി തങ്ങളോട് പരസ്യമായി വിശദീകരണം ചോദിക്കാന്‍ മാത്രം മജീദ് ഫൈസിയോ എസ്.ഡി.പി.ഐ യോ വളര്‍ന്നിട്ടില്ല. ഭൂരിപക്ഷ ഭീകരതയും ന്യൂനപക്ഷ ഭീകരതയും ഒരു പോലെ അപകടകരമായതു കൊണ്ടാണ് ഫാഷിസ്റ്റു സംഘടനയായ ആര്‍.എസ്.എസി
നെയും എസ്.ഡി.പി.ഐയെയും എതിര്‍ക്കുന്നത്. എന്നാല്‍, മുസ്‌ലിം സംഘടനയില്‍ നിന്നുള്ള ഒരു തീവ്രവാദ പ്രസ്ഥാനമെന്ന നിലയില്‍ എസ്.ഡി.പി.ഐയെ എതിര്‍ക്കാന്‍ എസ്.കെ.എസ്.എസ്.എഫ് കൂടുതല്‍ പ്രതിജ്ഞാബദ്ധമാണ്.
തുടക്കത്തില്‍ മതപരവും പിന്നീട് സാംസ്‌കാരികവും ഇപ്പോള്‍ രാഷ്ട്രീയമായും രൂപാന്തരപ്പെട്ടുവന്ന എസ്.ഡി.പി.ഐ ഏതുവേഷം സ്വീകരിച്ചാലും അപകടകാരികള്‍ തന്നെയാണ്. ഇവരെ കേവലം ഒരു രാഷ്ട്രീയപാര്‍ട്ടിയായി അംഗീകരിക്കാന്‍ സംഘടന തയ്യാറല്ല. അഫ്‌ഗാനിസ്ഥാന്റെ മലമടക്കുകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കഞ്ചാവ്-മയക്കുമരുന്നു മാഫിയകളില്‍ നിന്നും പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്നും പണം സ്വീകരിച്ച് ഇന്ത്യാ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ് ഇന്ത്യന്‍ ഇന്റലിജന്‍സില്‍ നിന്നും എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ പണം കൈപറ്റുന്നുണ്ടെന്ന വ്യാജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ കാര്യം എവിടെ തെളിയിക്കണമെങ്കിലും സംഘടന തയ്യാറാണ്. ഇന്റലിജന്‍സില്‍ നിന്നും എസ്.കെ.എസ്.
എസ്.എഫ് നേതാക്കള്‍ പണം കൈപറ്റുന്നുണ്ടെന്ന ആരോപണം തെളിയിക്കാന്‍ മജീദ് ഫൈസി തയ്യാറാവണം. സമൂഹത്തില്‍ ഏറെ ബഹുമാനം നല്‍കിവരുന്ന പാണക്കാട് സയ്യിദ് കുടുംബത്തെ അവഹേളിക്കാന്‍ ശ്രമിച്ച കാരണത്താല്‍ സംഘടനക്കകത്തുണ്ടായ അഭിപ്രായ വ്യത്യാസം മറച്ചുവെക്കാനാണ് എസ്.കെ.എസ്.എസ്‌എഫില്‍ വിഭാഗീയ
തയുണ്ടെന്നുള്ള പരാമര്‍ശം. പാണക്കാട് സയ്യിദന്മാരുടെയും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച് പ്രവര്‍ത്തിക്കലാണ് സംഘടനയുടെ മാര്‍ഗം.
എസ്.ഡി.പി.ഐയുടെ ഇത്തരത്തിലുള്ള നീക്കങ്ങളെ ഏതു നിലക്കും പ്രതിരോധിക്കാന്‍ സംഘടന സുസജ്ജമാണ്. സമാധാനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇവരെ തിരിച്ചറിയണമെന്നും കേവലം തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി ഇവരെ ഉപയോഗിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വൈ.പ്രസി. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, ബശീര്‍ ദാരിമി തളങ്കര, അബൂബക്‌ര് ഫൈസി മലയമ്മ, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അലി.കെ. വയനാട്, സത്താര്‍ പന്തലൂര്‍, അബ്ദുല്ല ദാരിമി കൊട്ടില, ഹബീബ് ഫൈസി കോട്ടോപ്പാടം, സിയാദ് ചെമ്പറക്കി, ഷാനവാസ് കണിയാപുരം, അയ്യൂബ് കൂളിമാട് പ്രസംഗിച്ചു.
ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും ബശീര്‍ പനങ്ങാങ്ങര നന്ദിയും പറഞ്ഞു.
-റിയാസ് ടി. അലി