ഇസ്‌ലാം അധ്വാനത്തിന്റെ മഹത്വമറിഞ്ഞ മതം -മന്ത്രി

കൊയിലാണ്ടി: അധ്വാനിക്കുന്നവരുടെ വിയര്‍പ്പിന്റെ വിലയറിഞ്ഞ മഹത്തായ മതമാണ് ഇസ്‌ലാം മതമെന്ന് ജല വിഭവ വകുപ്പ് മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. കാപ്പാട് ഐനുല്‍ ഹുദാ യത്തീംഖാന രജത ജൂബിലി സമാപന പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.ചൂഷണ രഹിതമായ ഒരു സാമൂഹിക-സാമ്പത്തിക വ്യവസ്ഥയാണ് ഇസ്‌ലാം മതം മുന്നോട്ട് വെക്കുന്നത്. സാമൂഹിക നീതി ഉറപ്പുവരുത്തുകയെന്നത് ഇസ്‌ലാംമതത്തിന്റെ മുഖ്യ ലക്ഷ്യമാണ്. അനാഥ കുട്ടികളുടെ സംരക്ഷണം ഇസ്‌ലാമിന്റെ പരമ പ്രധാനമായ കര്‍ത്തവ്യമാണ്. ഉള്ളവര്‍ ഇല്ലാത്തവനെ സഹായിക്കുമ്പോള്‍, അത് ഔദാര്യമല്ല, മറിച്ച് പാവപ്പെട്ടവന്റെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ മതമാണിത്. -മന്ത്രി പറഞ്ഞു.സാര്‍വലൗകിക സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മതമായ ഇസ്‌ലാംമതത്തെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പ്രതീകമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി മന്ത്രി പറഞ്ഞു.പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലാളിത്യം മുഖമുദ്രയായി സ്വീകരിച്ച മഹത്തായ സ്ഥാപനമാണ് കാപ്പാട് ഐനൂല്‍ ഹുദാ യത്തീംഖാനയെന്ന് അദ്ദേഹം പറഞ്ഞു. അനാഥരായ മക്കള്‍ക്ക് സനാഥരാണെന്ന ബോധം ഉണ്ടാക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം