ശുഭ്രസാഗരം സാക്ഷി; മജ്ലിസ് ഇന്തിസ്വാബ് ചരിത്രമായി



കോഴിക്കോട്: വിദ്യാഭ്യാസ-ആദര്‍ശ-പ്രബോധന വീഥിയില്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് മൂന്നു ദിവസമായി നടന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിച്ച സമ്പൂര്‍ണ സമാപന സമ്മേളനം ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. അഷ്ടദിക്കുകളില്‍ നിന്നു തക്ബീറിന്റെയും തഹ്‌ലീലിന്റെയും സ്വലാത്തിന്റെയും അകമ്പടിയോടെ പ്രത്യേക വാഹനങ്ങളില്‍ എത്തിയ എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍ കോഴിക്കോട് കടപ്പുറത്ത് പുതിയ ചരിത്രം കുറിച്ചു. രണ്‍് പതിറ്റാണ്‍ായി വിദ്യാര്‍ത്ഥി രംഗത്ത് നിറസാന്നിധ്യമായ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ നാഷണല്‍ ഡലിഗേറ്റ്‌സ് കാമ്പസ് മജ്‌ലിസ് ഇന്‍തിസ്വാബിന് സമാപ്തി. വിജ്ഞാന സേവനത്തിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പിത സമൂഹം വരുംനാളുകളെ ധന്യമാക്കുമെന്നു സമ്മേളനം പ്രഖ്യാപിച്ചു.
അറബിക്കടലിനു സമാനമായി നിലകൊണ്‍ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ മജ്‌ലിസ് ഇന്‍തിസ്വാബിന്റെ സന്ദേശം മഹല്ലുകളില്‍ എത്തിക്കുമെന്ന പ്രതിജ്ഞ പുതുക്കിയാണ് പിരിഞ്ഞത്. ഉമറാക്കളുടെയും ഉലമാക്കളുടെയും മഹല്ല് ഭാരവാഹികളുടെയും നേതൃത്വത്തില്‍ സമ്മേളനത്തിനെത്തിയ സുന്നീ വിദ്യാര്‍ത്ഥികള്‍ സമസ്തക്ക് ബദലായിവരുന്ന ഏത് ശക്തിയെയും ചെറുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വിശാലമായ കടപ്പുറത്തിനു ഉള്‍ക്കൊള്ളാനാവാതെ വിദ്യാര്‍ത്ഥികള്‍ സമീപ റോഡുകളില്‍ നിറഞ്ഞൊഴുകി. നേതാക്കളുടെയും പണ്ഡിതശ്രേഷ്ഠരു
ടെയും ആഹ്വാനങ്ങള്‍ തക്ബീര്‍ മുഴക്കി സ്വീകരിച്ചു. മൂന്നാം ദശകത്തിലേക്ക് പ്രവേശിക്കുന്ന സംഘടനയുടെ പരിപാടികള്‍ പ്രഖ്യാപിച്ചപ്പോള്‍ കര്‍മ്മപഥത്തില്‍ പ്രാവര്‍ത്തികമാക്കുമെന്ന് പ്രവര്‍ത്തകര്‍ തക്ബീറിന്റെ അമരധ്വനിയിലൂടെ മറുപടി നല്‍കി. മൂന്നു ദിവസങ്ങളില്‍ കോന്നാട് കടപ്പുറത്തും ഗുജറാത്തി ഹാളിലും ഒത്തുകൂടിയവര്‍ വിദേശ പ്രതിനിധികളുടെയും പണ്ഡിതരുടെയും സാന്നിധ്യത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അയ്യായിരം ശാഖകളില്‍ നിന്നു തെരഞ്ഞെടുത്ത പ്രതിനിധികള്‍ മജ്‌ലിസ് ഇന്‍തിസ്വാബില്‍ പങ്കാളിയായി. കേരളത്തിനു പുറത്തുനിന്നു അഞ്ഞൂറോളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കുകൊണ്‍ു. സമ്മേളനം ആരംഭിക്കുന്നതിനു മുമ്പേ ശുഭ്രവസ്ത്രധാരികളാല്‍ കടപ്പുറം വിസ്മയമായി. ലക്ഷങ്ങള്‍ സമ്മേളിച്ചിട്ടും അച്ചടക്കത്തോടെയുള്ള വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാന ചരിത്രത്തില്‍ അപൂര്‍വ്വമാണ്.
സമാപന സമ്മേളനത്തില്‍ സമസ്ത പ്രസിഡണ്‍് കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്‍് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ. അഹമ്മദ് അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്‍് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ മജ്‌ലിസ് സന്ദേശ പ്രഖ്യാപനം നടത്തി.
സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്‍് ടി.കെ.എം. ബാവ മുസ്‌ല്യാര്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ടി.എം. ബാപ്പു മുസ്‌ല്യാര്‍, എം.ഐ. ഷാനവാസ് എം.പി. എന്നിവര്‍ പ്രസംഗിച്ചു.
എസ്.വൈ.എസ്. സെക്രട്ടറിമാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ലാ ഖാസിമി എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡണ്‍് കെ.എന്‍.എസ്. മൗലവി നന്ദിയും പറഞ്ഞു.
സമാപനദിനം ആത്മശുദ്ധിയുടെ ഉദ്‌ബോധനവുമായാണ് ആരംഭിച്ചത്. 'കര്‍മ്മ നൈരന്തര്യത്തിന്റെ ഖുര്‍ആനിക സാക്ഷ്യം' സി.എച്ച്. ത്വയ്യിബ് ഫൈസി അവതരിപ്പിച്ചു. ബഷീര്‍ ദാരിമി തളങ്കര ആമുഖ പ്രസംഗം നടത്തി.
കേരള വിദ്യാര്‍ത്ഥി സംഘത്തിന്റെ കരുത്തും കര്‍മ്മശേഷിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വിപുലപ്പെടുത്തണമെന്നാണ് നാഷണല്‍ കാമ്പസില്‍ പങ്കെടുത്ത അന്യ സംസ്ഥാന പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. ഇസ്‌ലാമിക വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ അഭാവം ഞങ്ങളുടെ കര്‍മ്മബോധത്തെ മുറിപ്പെടുത്തിയിട്ടുണ്‍െന്ന് അവര്‍ പറഞ്ഞു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. സിംഡെഗാ ജില്ലാ കലക്ടര്‍ അബൂബക്കര്‍ സിദ്ദീഖ് ദേശീയ വിദ്യാര്‍ത്ഥി സംഘത്തിന്റെ ആവശ്യകതയെ പരിചയപ്പെടുത്തി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി (മൂന്നാം ദശകത്തിലേക്ക്) വിഷയാവതരണം നടത്തി. വിവിധ സംസ്ഥാന വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. വി. സുലൈമാന്‍ ആമുഖവും റഹീം ചുഴലി നന്ദിയും പറഞ്ഞു.
അന്താരാഷ്ട്ര പ്രബോധന മാര്‍ഗ്ഗങ്ങളെ വിശകലനം ചെയ്ത് ഗ്ലോബല്‍ കോണ്‍ഫ്രന്‍സ് നടന്നു. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമുദായത്തിന് ഗുണകരമാണെന്ന് അന്താരാഷ്ട്ര സംഗമം വിലയിരുത്തി. അബ്ദുല്‍ ബാസിത് വാഫി (ഇസ്‌ലാമിക ബാങ്കിംഗ്), ടി.എച്ച്. ദാരിമി (വിനിയോഗത്തിലെ ആസൂത്രണം) എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ല്യാര്‍, അബൂബക്കര്‍ അല്‍ ഖാസിമി (ഖത്തര്‍), അബ്ദുല്‍ വാഹിദ് (ബഹ്‌റൈന്‍), ഇസ്മാഈല്‍ ഹാജി (ദിബ്ബ), ഹംസ ഹാജി (റാസല്‍ഖൈമ) സംസാരിച്ചു. സാലിം ഫൈസി കൊളത്തൂര്‍ ആമുഖപ്രസംഗം നടത്തി. റഫീഖ് അഹ്മദ് തിരൂര്‍ നന്ദി പറഞ്ഞു.