
മേല്‍പറമ്പ് (കാസറഗോഡ്): മഹാനായ സി എം അബ്ദുല്ലഹ് മൌലവിയുടെ പിന്കാമിയായി അതെ കുടുംബത്തില്‍ നിന്നും ആ മഹാന്‍റെ ആനന്ദരവനായ സലാലയിലെ ഒരു വ്യാഴാവട്ടക്കാലം അറബികളുടെ ശയ്ഖായിരുന്ന ലോകത്തെ ഉന്നത കലാലയത്തിലെ ഇസ്ലാമിക ബിരുദ ധാരിയായ പണ്ഡിത ശ്രേഷ്ടന്‍ ത്വാഖ അഹമദ് മൌലവി അല്‍അസ്ഹരി നാടിന്‍റെയും നാട്ടുകാരുടെയും അഭിമാന സ്ഥാനത്തേക്ക്. മര്‍ഹും.സി.എം.അബ്ദുള്ള മൗലവി ഖാസി സ്ഥാനം അലങ്കരിച്ചിരുന്ന ചെമ്പരിക്ക സംയുക്ത ജമാഅത്തിലെ 40 ഓളം മഹല്ലുകളില്‍ ഖാസിയായി പ്രസ്തുത മഹല്ലുകള്‍ ബൈഅത്ത് ചെയ്ത ബഹു.ഖാസിയാറകത്ത് ത്വാഖ അഹമ്മദ് മൗലവി അല്‍അസ്ഹരി സ്ഥാനമേറ്റു. നിലവില്‍ മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസികൂടിയാണ് അദ്ദേഹം.
ദഫ്മുട്ടുകളുടെയും, വൊളണ്ടിയര്‍മാരുടെയും, ഒട്ടകങ്ങളുടെയും അകമ്പടിയോടുകൂടി കീഴൂരില്‍ നിന്നും ത്വാഖ അഹമ്മദ് മൗലവിയെ മേല്‍പറമ്പിലേക്ക് തുറന്ന വാഹനത്തില്‍ ആനയിച്ചു.
ഷഹീദേ മില്ലത്ത് സി എം അബ്ദുല്ലഹ് മൌലവി നഗറില്‍ (മേല്‍പറമ്പ് ജമാഅത്ത് പള്ളിപരിസരത്ത്) നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രൗഢഗംഭീരമായ സദസ്സില്‍ വെച്ച് തലപ്പാവ് അണിയിച്ച് സ്ഥാനാരോഹണം നടത്തി.പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.എന്‍.എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുറസ്സാഖ് ബുസ്താനി മുഖ്യപ്രഭാഷണം നടത്തി. എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ മേല്‍പറമ്പ പ്രാര്‍ത്ഥന ചൊല്ലി. സി.എച്ച് അബ്ദുല്ല മൗലവി (പള്ളിക്കര ഖാസി), ഇ.കെ. മഹമൂദ് മുസ്ലിയാര്‍ (നീലേശ്വരം ഖാസി), യു.എം.അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ (ജന.സെക്രട്ടറി സമസ്ത കാസര്‍കോട്), അഡ്വ.മുഹമ്മദ് ഫൈസി ഓണംപള്ളി, ഹമീദ് കളനാട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ചെര്‍ക്കളം അബ്ദുല്ല, സി.ടി.അഹമ്മദലി എം.എല്‍.എ, കല്ലട്ര അബ്ബാസ് ഹാജി, സി.എം.ഉബൈദുള്ള മൗലവി ചെമ്പരിക്ക, കെ.പി.കെ തങ്ങള്‍ മാസ്തിക്കുണ്ട്, കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍, യു.ടി.ഖാദര്‍ കര്‍ണാടക എം.എല്‍.എ, എന്‍.എ ഹാരിസ് കര്‍ണാടക എം.എല്‍.എ, പാദൂര്‍ കുഞ്ഞാമു ഹാജി, മെട്രോ മുഹമ്മദ് ഹാജി, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, ടി.കെ. പൂക്കോയ തങ്ങള്‍, എം.സി.ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന്, എം.എസ്.മുഹമ്മദ് കുഞ്ഞി, സി.എ അഹമ്മദ് ഷാഫി, മജീദ് ചെമ്പരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.