ഖാസി സ്ഥാനാരോഹണചടങ്ങും പൊതുസമ്മേളനവും

കാസര്‍കോട് : കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി സ്ഥാനരോഹണ ചടങ്ങും പൊതുസമ്മേളനവും ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ഷഹീദേ മില്ലത്ത് സി.എം.ഉസ്താദ് നഗറില്‍ (മേല്‍പറമ്പ് ജമാഅത്ത് പള്ളിക്ക് സമീപം) വെച്ച് നടക്കുമെന്ന് ജമാഅത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്ത വൈസ് പ്രസിഡണ്ടും കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തെത്തുടര്‍ന്നാണ് ഖാസിയാറകത്ത് ത്വാഖ അഹമ്മദ് മൗലവി സ്ഥാനമേല്‍ക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ചെമ്പരിക്ക മഖാം സിയാറത്ത്. തുടര്‍ന്ന് നിയുക്ത ഖാസിയ പണ്ഡിതന്‍മാരുടെയും നേതാക്കന്‍മാരുടെയും,നാട്ടുകാരുടെയും അകമ്പടിയോടെ കീഴൂരില്‍ നിന്ന് മേല്‍പറമ്പിലേക്ക് ആനയിക്കും. തുടര്‍ന്ന് മേല്‍പറമ്പില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ നിയുക്ത ഖാസിക്ക് തലപ്പാവ് അണിയിക്കും.

പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദില്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ റസാഖ് ബുസ്താനി മുഖ്യപ്രഭാഷണം നടത്തും. എന്‍.എ മുഹമ്മദ് അധ്യക്ഷത വഹിക്കും. സി.എച്ച്. അബ്ദുല്ല മൗലവി. ഇ.കെ. മഹമൂദ് മുസ്ലിയാര്‍,ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍,യു.എം. അബദുല്‍ റഹ്മാന്‍ മുസ്ലിയാര്‍,ചെര്‍ക്കളം അബ്ദുല്ല, സി.ടി.അഹമ്മദലി എം.എല്‍.എ, കല്ലട്ര അബ്ബാസ് ഹാജി,വൈ.അബ്ദുല്ല കുഞ്ഞി, സി.എം. ഉബൈദുള്ള മൗലവി ചെമ്പരിക്ക,എന്‍.എം.അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെമ്പരിക്ക, കെ.പി.കെ.തങ്ങള്‍ മാസ്തിക്കുണ്ട്, കെ. സലി തങ്ങള്‍ കുമ്പോള്‍. യു.ടി. ഖാദര്‍ എം.എല്‍.എ,പി. എം.എ സലാം എം.എല്‍.എ,എന്‍.എ ഹാരിസ് എം.എല്‍.എ,പാദൂര്‍ കുഞ്ഞാമുഹാജി, മെട്രൊ മുഹമ്മദ് ഹാജി, മൊയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാല്‍, ടി.കെ. പൂക്കോയ തങ്ങള്‍, എം.സി. ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന്, എം.എസ്. മുഹമ്മദ് കുഞ്ഞി, പി.എ മുഹമ്മദ് കുഞ്ഞി,സി.എ.അഹമ്മദ് ഷാഫി, കല്ലട്ര അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ഇബ്രാഹിം ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹമീദ് കളനാട്, മജിദ് ചെമ്പരിക്ക, ഷാഫി കട്ടക്കാല്‍, മൊയ്തീന്‍ കുഞ്ഞി കളനാട്,ഹമീദ് കുണിയ എന്നിവര്‍ പങ്കെടുത്തു.