ദുബൈ എസ്.കെ.എസ്.എസ്.എഫ്. മജ്‍ലിസ് ഇന്‍തിസ്വാബ് ശ്രദ്ധേയമായി

ദുബൈ : എസ്.കെ.എസ്.എസ്.എഫ്. കോഴിക്കോട് നടക്കുന്ന സമ്മേളനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റി കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മജ്‍ലിസ് ഇന്‍തിസ്വാബ് പരിപാടിയില്‍ നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു. അബ്ദുല്‍ ഹഖീം ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കായക്കൊടി ഇബ്റാഹീം മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. യൌവ്വനം വിവേകത്തോടെ എന്ന വിഷയത്തെ ആസ്പദമാക്കി സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. എന്‍ . എ. കരീം, എം.എസ്. അലവി, ഉബൈദ് ചേറ്റുവ, എ.കെ. അബ്ദുസ്സമദ് ആശംസകളര്‍പ്പിച്ചു. നൌഫല്‍ അസദ്, യഹ്‍യ അസ്‍അദി എന്നിവര്‍ ശംസുല്‍ ഉലമ അനുസ്മരണ ഗാനം അവതരിപ്പിച്ചു. ഫൈസല്‍ നിയാസ് ഹുദവി മജ്‍ലിസ് ഇന്‍തിസ്വാബ് വിശദീകരിച്ചു. ഷക്കീര്‍ കോളയാട് സ്വാഗതവും കരീം എടപ്പാള്‍ നന്ദിയും പറഞ്ഞു.

- ഷക്കീര്‍ കോളയാട്