കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് സനദ്ദാന സമ്മേളനം
മലപ്പുറം: ലജ്ജ നശിച്ച സമൂഹത്തെയാണ് വളര്‍ന്നുവരുന്ന തലമുറ പരിചയപ്പെടുന്നതെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം പറഞ്ഞു. കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് 22-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തില്‍ ഉദ്‌ബോധന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കുടുംബമെന്ന സങ്കല്പത്തിന് വിലയില്ലാതാക്കി നിയന്ത്രണമോ ഭീതിയോ ഇല്ലാത്ത ജീവിത പരിസരമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. സ്രഷ്ടാവിനെ മറന്നുകൊണ്ടുള്ള ജീവിതരീതിയാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.എസ്.വൈ.എസ് സംസ്ഥാന വൈസ്പ്രസിഡന്റ് എസ്.എം. ജിഫ്രിതങ്ങള്‍ ഉദ്ഘാടനംചെയ്തു. കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ സിയാറത്തിന് നേതൃത്വംനല്‍കി. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ. മുഹ്മമദുണ്ണിഹാജി, ഹാജി കെ. മമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, അലി ഫൈസി ചെമ്മാണിയോട്, ടി.പി ഇപ്പ മുസ്‌ലിയാര്‍, ഹംസ് റഹ്മാനി കൊണ്ടിപ്പറമ്പ്, നിര്‍മാണ്‍ മുഹമ്മദലി, ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ പ്രസംഗിച്ചു. പി.കെ. കുഞ്ഞു സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. പി.പി. മുഹമ്മദ് ഫൈസി സ്വാഗതവും റഷീദ് ഫൈസി നാട്ടുകല്‍ നന്ദിയും പറഞ്ഞു.