
ആത്മീയതയിലേക്ക് തിരിച്ചു നടക്കലാണ് ലോകം നേരിടുന്ന അസമാധാനത്തിന്ഏക പരിഹാരമെന്നുംപ്രതിസന്ധിയുടെയും പ്രയാസങ്ങളുടെയും സങ്കീര്‍ണത കള്‍ക്കിടയിലും പ്രകാശത്തിന്റെ ഇസ്ലാമിക തുരുത്തുകള്‍ സൃഷ്ടിക്കാനും ആത്മീയതയിലേക്ക് വഴി നടത്താന്‍ വേദി ഒരുക്കുകയും ചെയ്യുന്നത് അഭിനന്ദനാര്‍ഹാമാനെന്നും ഇത്തരം സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ശാശ്വത ജീവിതത്തിലേക്ക് മുതല്ക്കുട്ടുണ്ടാക്കണമെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. ജിദ്ദാ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.കരിപ്പൂര്‍ മൊയ്തീന്‍ കുട്ടി ഫൈസി ആധ്യക്ഷ്യം വഹിച്ചു .തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി, ഉമര്‍ പുറത്തില്‍, അലി ഫൈസി മാനന്തേരി, ഉസ്മാന്‍ ഇരിങ്ങാട്ടിരി, സയ്യിദ് സീതിക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ സ്വാഗതവും അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ നന്ദി യും പറഞ്ഞു