
കോഴിക്കോട് : വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്തിന്‍റെ ആഘോഷമായി എസ്.കെ.എസ്.എസ്.എഫ്. ട്രെന്‍റിന്‍റെ അവധിക്കാല വിദ്യാഭ്യാസ ക്യാന്പയിന്‍ സമ്മര്‍ഗൈഡ് 2010ന് ഉജ്ജ്വല തുടക്കം. കാന്പയിന്‍ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കുറ്റിക്കാട്ടൂര്‍ ഇര്‍ശാദുല്‍ ഔലാദ് സെക്കന്‍ററി മദ്റസയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കുരുന്നുകൂട്ടം പ്രൈമറി വിദ്യാര്‍ത്ഥി കാന്പ് പത്രപ്രവര്‍ത്തകന്‍ കെ.പി. കുഞ്ഞിമൂസ ഉദ്ഘാടനം ചെയ്തു. ട്രെന്‍റ് ചെയര്‍മാന്‍ ഡോ. വി. സുലൈമാന്‍ ആദ്ധ്യക്ഷ്യം വഹിച്ചു. റശീദ് മാസ്റ്റര്‍ വയനാട്, ഖയ്യൂം പന്തല്ലൂര്‍ , റഫീഖ് വളവന്നൂര്‍ ക്ലാസ്സെടുത്തു. ഒ.പി. അശ്റഫ്, റഷീദ് കോടിയോറ, അബ്ദുറഹ്‍മാന്‍ ദാരിമി, ജമാലുദ്ദീന്‍ ദാരിമി, എം.കെ. യൂസുഫ് ഹാജി, സലീം ഹാജി, നൌഫല്‍ ഫൈസി ആശംസകളര്‍പ്പിച്ചു. ശംസുദ്ദീന്‍ ഒഴുകൂര്‍ സ്വാഗതവും എം.വി. സത്താര്‍ ആതവനാട് നന്ദിയും പറഞ്ഞു.
-സത്താര്‍