മുഹ്‍യുദ്ദീന്‍ മാല സാര്‍വ്വകാലികം : എം.പി. മുസ്‍തഫല്‍ ഫൈസി



കേരളീയ മുസ്‍ലിം സമാജത്തില്‍ പ്രചുരപ്രചാരം നേടിയ മുഹ്‍യിദ്ദീന്‍ മാല കാലികപ്രസക്തമാണെന്ന എം.പി മുസ്ഥഫല് ഫൈസി അഭിപ്രായപ്പെട്ടു. മുഹ്‍യിദ്ദീന്‍ മാലയെപ്പോലോത്ത കീര്‍ത്തന കാവ്യങ്ങളെ അന്ധമായി എതിര്‍ക്കുന്നത് വിശദമായി പഠിക്കാന് തയ്യാറാവാത്തത് കൊണ്ടും പഠനങ്ങളിലെ സങ്കുചിത മനസ്കത കൊണ്ടുമാണെന്നും അദ്ദേഹം പറഞ്ഞു.


ദാറുല്‍ഹുദാ ഇസ്്ലാമിക് യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ അസാസ് സംഘടിപ്പിച്ച മുഹ്‍യിദ്ദീന്‍ മാലയെ കുറിച്ചുള്ള സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹ്‍യിദ്ദീന്‍ മാലയിലെ ഓരോ വരികളും പ്രമാണനിബദ്ധമാണ്. മുന്‍ഗാമികളായ പണ്ഡിതര്‍ അതിനെ പൂര്‍ണ്ണമായും ളള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. പത്ത് നൂറ്റൂണ്ടുകള്‍ക്കപ്പുറത്ത് ജീവിച്ചിരുന്ന സമൂഹത്തിന്‍റെ ആത്മീയോത്ഥാനങ്ങളില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച മുഹ്‍യിദ്ദീന്‍ ശൈഖിന്‍റെ വ്യക്തിത്വം എതിരാളികള്‍ പോലും അംഗീകരിച്ചതാണ്.


ദാറുല്‍ഹുദാ വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി ഉദ്ഘാടനം ചെയ്തു. കെ.സി മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. കെ. ഖാദിര്‍ കുട്ടി ഫൈസി, മൊയ്തീന് കുട്ടി ഫൈസി എന്നിവര് പ്രസംഗിച്ചു.