ഇസ്‍ലാമിക് സെന്‍റര്‍ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം - അഡ്വ. ഉമര്‍ എം.എല്‍ . എ

റിയാദ് : കാരുണ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനത്തില്‍ ധാര്‍മ്മികത പഴഞ്ചനായി കാണുന്ന ആധുനിക സമൂഹത്തില്‍ കാരുണ്യത്തിന്‍റെയും ധര്‍മ്മബോധത്തിന്‍റെയും വെളിച്ചം നഷ്ടപ്പെടാതിരിക്കാന്‍ ഇസ്‍ലാമിക് സെന്‍റര്‍ പോലെയുള്ള പ്രസ്താനങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. പ്രവാസത്തിലെ യാന്ത്രിക ജീവിതത്തില്‍ ലഭിക്കുന്ന ഒഴിവു സമയങ്ങളില്‍ ഒത്തുകൂടാനും സംഘബോധം നന്മയിലേക്കും കാരുണ്യത്തിലേക്കും കാരുണ്യത്തിലേക്കും തിരിച്ചുവിടാനും ശ്രമിക്കുന്ന സമൂഹത്തിന്‍റെ ശ്രമഫലമാണ് ഇന്ന് കേരളത്തില്‍ കാണുന്ന പല നല്ല പ്രവര്‍ത്തനങ്ങളുടെയും പിന്‍ബലം. ജീവിത പ്രാരാബ്ധങ്ങള്‍ക്ക് ആശ്വാസം തേരടി നാടു വിട്ടിട്ടും നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പ്രവാസികള്‍ പ്രകടിപ്പിക്കുന്ന താല്‍പര്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാല സമൂഹങ്ങള്‍ക്ക് മതരംഗത്ത്ത സംഭവിച്ച ദുരന്തങ്ങള്‍ ഈ സമുദായത്തിന്‍ സംഭവിക്കാതിരിക്കാനാണ് പൂര്‍വികരെ പിന്‍പറ്റുന്നതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിട്ടുവീഴ്ചയല്ലാത്ത നിലപാടു സ്വീകരിക്കാന്‍ കാരണം. അതും പ്രവാചക ഉദ്ബോധനങ്ങളെ പിന്‍പറ്റിക്കൊണ്ടു തന്നെയാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്തു ചെയ്തുവെന്ന ചോദ്യത്തിന് മറുപടി കേരളീയ സമൂഹത്തില്‍ കാണുന്ന ദീനീബോധം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. റിയാദ് ഇസ്‍ലാമിക് സെന്‍ററും ദാറുന്നജാത്ത് ഇസ്‍ലാമിക് സെന്‍ററും ചേര്‍ന്നു നല്‍കിയ സ്വീകരണ യോഗത്തില്‍ എന്‍ . സി. മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. ഹംസ മൂപ്പന്‍ , നൌഷാദ് വൈലത്തൂര്‍ , ഉബൈദ് കരുവാരക്കുണ്ട്, കോയാമു ഹാജി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അലവിക്കുട്ടി ഒളവത്തൂര്‍ സിച്ച് സെന്‍ററിനുള്ള ഫണ്ട് കൈമാറി. ഹബീബുള്ള പട്ടാന്പി സ്വാഗതവും റസാഖ് ഇരിങ്ങാട്ടിരി നന്ദിയും പറഞ്ഞു.