ചപ്പാരപ്പടവ് മേഖല സമ്മേളനം


ചപ്പാരപ്പടവ് : എസ്.കെ.എസ്.എസ്.എഫ്. ചപ്പാരപ്പടവ് മേഖല സമ്മേളനത്തിന് കെ.എം. ഉസ്താദ് നഗറില്‍ തുടക്കമായി. എസ്.കെ.എസ്.എസ്.എഫിന്‍റെ 21 പതാകകള്‍ ഉയര്‍ത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് മഗ്‍രിബ് നിസ്കാരാനന്തരം നടന്ന പ്രതിനിധി ക്യാന്പ് പാണക്കാട് അബ്ദുറശീദ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. ഹസന്‍ ദാരിമി, ശൗക്കത്തലി ഫൈസി, ഹുസൈനാര്‍ മാസ്റ്റര്‍ , ശിഹാബ് മാസ്റ്റര്‍ നടുവില്‍ , മുഹമ്മദലി മന്നാനി, അബ്ദുറസാഖ് കുട്ടാപറന്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇബ്റാഹീം ബാഖവി പൊന്ന്യം, ഖയ്യൂം മാസ്റ്റര്‍ കടന്പോട് എന്നിവര്‍ ക്ലാസ്സെടുത്തു