സി.എം.ഉസ്താദ് അനുസ്മരണവും ദിഖ്ര്‍ ഹല്‍ഖയും
കന്തല്‍ (കാസറഗോഡ്) : കന്തല്‍ മണിയംപാറ എസ്.കെ.എസ്.എസ്.എഫ്.കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.എം.ഉസ്താദ് അനുസ്മരണവും ദിഖ്ര്‍ ഹല്‍ഖയും നടത്തി. അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.അബ്ദുസ്സലാം ദാരിമി, മമ്മു മുസ്ല്യാര്‍,അഷ്‌റഫ് അസ്ഹരി, ഖാസിം ഫൈസി, റഫീഖ് ദാരിമി,ഹസൈനാര്‍ മൗലവി, ഇബ്രാഹിം മുണ്ട്യത്തടുക്ക, ഖാസിം ദാരിമി, എം.എ.കന്തന്‍ ദാരിമി, ആസിഫലി കന്തന്‍ എന്നിവര്‍ സംസാരിച്ചു. കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് കെ.എസ്.അലിതങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി.