ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.


കുവൈത്ത് സിറ്റി : ലോകം ഇന്ന് അനുഭവിക്കുന്ന മൂല്യഛുതിക്ക് കാരണം ഖുര്‍ആനില്‍ നിന്നകന്നതാണെന്നും വിശുദ്ധ ഖുര്‍ആനിന്‍റെ അന്തസത്ത ഉള്‍കൊണ്ട് ജീവിക്കാന്‍ ഇസ്‍ലാമിക സമൂഹം തയ്യാറാവണമെന്നും കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ അഭിപ്രായപ്പെട്ടു. ഇസ്‍ലാമിക് സെന്‍ററിന് കീഴില്‍ നടന്നുവരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍റെ രണ്ടാംഘട്ടം ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുജീബ് റഹ്‍മാന്‍ ഹൈതമിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം അബ്ദുല്‍ ഹമീദ് അന്‍വരി ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ ഫൈസി സ്വാഗതവും ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി നന്ദിയും പറഞ്ഞു.