അജ്മീര്‍ ഖാജാ മെമ്മോറിയല്‍ ഇസ്ലാമിക് ട്രസ്റ്റിന്റെ വാര്‍ഷിക മഹാസമ്മേളനം

മഞ്ചേശ്വരം : കജെ-പാത്തൂര്‍ ഖാജാ നഗറിലെ അജ്മീര്‍ ഖാജാ മെമ്മോറിയല്‍ ഇസ്ലാമിക് ട്രസ്റ്റിന്റെ അഞ്ചാം വാര്‍ഷികവും ജലാല്‍ മൗലാ അക്കാദമി മഹാ സമ്മേളനവും ഏപ്രില്‍ 10 ശനിയാഴ്ച ആരംഭിക്കും.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് രാവിലെ 8ന് മംഗലാപുരം ബന്ദര്‍ ജലാല്‍ മൗലാ മഖാംസിയാറത്തോടെ തുടക്കം കുറിക്കും. സയ്യിദ് അത്താവുല്ല തങ്ങള്‍ ഉദ്ദ്യാവര്‍ സിയാറത്തിന് നേതൃത്വം നല്‍കും. ഉച്ചയ്ക്ക് 2ന് മൗലീദ് പാരായണത്തിന് ശൈഖുനാകന്യാല മൗലായുടെ പുത്രന്‍ മുഹമ്മദ് സ്വാലിഹ് നേതൃത്വം നല്‍കും.

11ന് ഞായറാഴ്ച രാവിലെ 10ന് പഠന ക്ലാസ് ശംസുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ഹൈദര്‍ ദാരിമി ഉദ്ങഘാടനം ചെയ്യും. സമസ്ത കേന്ദ്രമുശാവറ അംഗം ശൈഖുന എം.പി ഉസ്താദ് ക്ലാസെടുക്കും. തുടര്‍ന്ന് നടക്കുന്ന ഉലമാ- ഉമറാ സംഗമം ബി. മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശവറ അംഗം എം.എ ഖാസിം മുസ്ലിയാര്‍ ക്ലാസെടുക്കും. സയ്യിദ് അമീര്‍ തങ്ങള്‍ കുക്കാജെ, കെ.എന്‍ ഇബ്രാഹിം ഹനീഫി, അബ്ബാസ് ദാരിമി,സയ്യിദ് അമീര്‍ തങ്ങള്‍ കന്യ, പി. മാഹിന്‍ ഹാജി, അഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ആശംസകള്‍ നേരും.രാത്രി സ്വാലിഹ് മൗലാ വേദിയില്‍ എം.എച്ച് .ആര്‍.ഹംസാ മൗലവി ആന്റ് പാര്‍ട്ടിയുടെ ഇസ്ലാമിക് കഥാപ്രസംഗം ഉണ്ടായിരിക്കും മലാര്‍ ഇബ്രാഹിം മുസ്ലിയാര്‍ പി.ബി അബൂബക്കര്‍ എം.കെ മുഹമ്മദ് ഫൈസി,കെ.എ മുഹമ്മദ് റാസി, ഇബ്രാഹിം പുതിയാരെ സംബന്ധിക്കും.

12ന് തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേരള ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ അധ്യക്ഷത വഹിക്കും. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍,മംഗലാപുരം ഖാസി ത്വാഖാ അഹമ്മദ് മുസ്ലിയാര്‍, ഇ.കെ.എം ശരീഫു മുസ്ലിയാര്‍,ബി.കെ അബ്ദുല്‍ ഖാദര്‍ ഹാജി അല്‍ ഖാസിമി, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍,സി.ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല,കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍ എസ്.പി സലാഹുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.