ജീലാനി അനുസ്മരണം സംഘടിപ്പിച്ചുകുവൈറ്റ് : കുവൈറ്റ് കേരളാ സുന്നി മുസ്ലിം കൗണ്‍സില്‍ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശൈഖ് ജീലാനി, കണ്ണിയത്ത് അഹമദ് മുസ്ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.


ശര്‍ഖ് ദാറുസ്സുന്നയില്‍ ചേര്‍ന്ന സമ്മേളനം പി.കെ.എം. കുട്ടി ഫൈസി പുതുപ്പറംബ് ഉദ്ഘാടനം ചെയ്തു. മഹാന്മാരെ അനുസ്മരിക്കല്‍ പ്രതിഫലം ലഭിക്കുന്ന സല്‍ക്കര്‍മ്മമാണെന്നും അവരെ പിന്‍പറ്റി ജീവിക്കല്‍ ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


ജീലാനി അനുസ്മരണ പ്രഭാഷണം മുഹമ്മദലി ഫൈസി പെരുംബടപ്പും, കണ്ണിയത്ത് അനുസ്മരണ പ്രഭാഷണം ഉസ്താദ് കെ.വി. അബ്ദുസ്സലാം മുസ്ലിയാരും, ശംസുല്‍ ഉലമാ അനുസ്മരണം വളാഞ്ചേരി മുഹമ്മദ് മുസ്ലിയാരും നിര്‍വ്വഹിച്ചു. കുവൈറ്റ് ഔഖാഫ് മന്ദ്രാലയത്തില്‍ നിന്നും ഏറ്റവും നല്ല പ്രവര്‍ത്തനത്തിനുള്ള പുരസ്‌ക്കാരം നേടിയ വളാഞ്ചേരി മുഹമ്മദ് മുസ്ലിയാര്‍, മുഹമ്മദലി ഫൈസി പെരുംബടപ്പ് എന്നിവര്‍ക്ക് സുന്നി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ വിതരണം ചെയ്തു.


സുന്നി കൗണ്‍സില്‍ ദഅ്‌വാ വിങ്ങ് ചെയര്‍മാന്‍ ശംസുദ്ധീന്‍ മുസ്ലിയാര്‍ കടവല്ലുരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഇസ്മാഈല്‍ ഹുദവി സ്വാഗതവും മരക്കാര്‍ കുട്ടി ഹാജി നന്ദിയും പറഞ്ഞു.