"സുഹൃദ്ദങ്ങളുടെ സമുദ്ധാരണത്തിന്" SKSSF ബദിയടുക്ക മേഖല സമ്മേളനവും റാലിയും ഇന്ന്

ബദിയടുക്ക: സുഹൃദ്ദങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ്. ബദിയടുക്ക മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനവും റാലിയും ഇന്ന്(വെള്ളിയാഴ്ച്ച) വൈകുന്നേരം ബദിയടുക്ക ടൗണില്‍ വെച്ച് നടക്കും. രാവിലെ 9 മണിക്ക് പരിപാടിക്ക് തുടക്കം കുറിച്ച് കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി ഗ്രൗണ്ടില്‍ സ്വാഗതം സംഘം ചെയര്‍മാന്‍ ഹമീദ് ഹാജി ചര്‍ളടുക്ക പതാക ഉയര്‍ത്തും മൂന്ന് മണിക്ക് നടക്കുന്ന റാലി ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് അക്കാദമി ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച് ബസ്റ്റാന്റിന് സമീപത്ത് സമാപിക്കും. 4 മണിക്ക് ബദിയടുക്ക ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം മേഖല പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്കയുടെ അദ്ധ്യക്ഷതയില്‍ കാസറകോട് സംയുക്ത ഖാസി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. 
സമസ്ത ദക്ഷിണ കന്നട ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ സമസ്ത ആശയ വിശദീകരണവും എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുട്ടി നിസാമി വയനാട് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡണ്ട് താജ്ജുദ്ദീന്‍ ദാരിമി പടന്ന, ജന. സെക്രട്ടറി റഷീദ് ബെളിഞ്ചം, ഇ. പി. ഹംസത്തുസഅദി, ഫസ്‌ലുറഹ്മാന്‍ ദാരിമി, പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട്,ഹാശിം ദാരിമി ദേലംപാടി, മുനീര്‍ ഫൈസി ഇഡിയടുക്ക, സി. പി. മൊയ്തു മൗലവി ചെര്‍ക്കള, ആലികുഞ്ഞി ദാരിമി, സിദ്ധിഖ് ബെളിഞ്ചം,കെ.എസ്. റസാഖ് ദാരിമി, മൂസ മൗലവി ഉബ്രംഗള, ഹമീദ് അര്‍ഷദി ഉക്കിനടുക്ക, ആദം ദാരമി നാരംപാടി,റസാഖ് അര്‍ഷദി കുമ്പഡാജ,ബഷീര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും