"സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് " വൈലത്തൂര്‍ മേഖലാ SKSSF റാലിയും പൊതുസമ്മേളനവും സമാപിച്ചു

തിരൂര്‍: സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് വൈലത്തൂര്‍ മേഖലാകമ്മിറ്റി സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും നടത്തി. പകരയില്‍നിന്ന് തുടങ്ങിയ റാലിക്ക് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഉമറലി തങ്ങള്‍ മണ്ണാരക്കല്‍, സാദത്ത് വൈലത്തൂര്‍, ഹനീഫ അയ്യായ, അലി മറ്റത്ത് എന്നിവര്‍ നേതൃത്വംനല്‍കി. വൈലത്തൂരില്‍ നടന്ന പൊതുസമ്മേളനം ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനംചെയ്തു. സയ്യിദ് ഉമറലി തങ്ങള്‍ അധ്യക്ഷതവഹിച്ചു. സൈതാലിക്കുട്ടി ഫൈസി കോറാട് പ്രാര്‍ഥന നടത്തി. സത്താര്‍ പന്തല്ലൂര്‍, അലവി ദാരിമി കുഴിമണ്ണ, മുസ്തഫ തങ്ങള്‍ പകര, ഹാറൂണ്‍ റഷീദ്, നൂഹ് കരിങ്കപ്പാറ, ഉമ്മര്‍ഹാജി, കെ.എന്‍.സി. തങ്ങള്‍, അഫ്‌സല്‍ പുത്തൂരില്‍, സലാം അലി മറ്റത്ത്, ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.