Showing posts with label Vivaham. Show all posts
Showing posts with label Vivaham. Show all posts

കാന്തപുരം വിഭാഗത്തിന്റെ അനുഭാവിപോലും തെരഞ്ഞെടുക്കപ്പെടില്ല: സമസ്ത

കോഴിക്കോട്: മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശാധികാരങ്ങള്‍ സംരക്ഷിക്കാന്‍ മഹാന്മാരായ പൂര്‍വകാല നേതാക്കള്‍ രൂപംകൊടുത്ത മുസ്‌ലിംലീഗില്‍ വിഭാഗീയതകള്‍ക്കതീതമായി എല്ലാ വിഭാഗം മുസ്‌ലിംകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ വിഭാഗം ആളുകള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം മുസ്‌ലിംലീഗ് നല്‍കിവരുന്നുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാരും സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
സമസ്തയെ സഹായിക്കുന്ന മുസ്‌ലിംലീഗുകാരെ പരാജയപ്പെടുത്തുമെന്ന കാന്തപുരത്തിന്റെ പ്രസ്താവന ധിക്കാരവും അതിരുകടന്നതും മുസ്‌ലിംലീഗില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗവുമാണ്. മുസ്‌ലിം രാഷ്ട്രീയ രംഗത്ത് ഓരോ സംഘടനയും തങ്ങളുടെ ആളുകളെ മാത്രം വിജയിപ്പിക്കുകയും പ്രതിയോഗികളെ പരാജയപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ പ്രവണതയ്ക്കു തുടക്കംകുറിച്ചാല്‍ കാന്തപുരം ഗ്രൂപ്പിന്റെ ഒരു അനുഭാവിപോലും വരുന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടില്ല.
മുസ്‌ലിംലീഗിന്റെ ആദരണീയനായ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അവമതിച്ചുകൊണ്ടും മുസ്‌ലിംലീഗിനുമേല്‍ കുതിരകയറിക്കൊണ്ടും പരസ്യപ്രസ്താവന നടത്തുന്ന കാന്തപുരത്തെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളെയും എന്തുചെയ്യണമെന്ന് ഉദ്ബുദ്ധരായ സമൂഹം തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.-suprabhaatham

സി.പി.എം. ഓഫിസിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം വിവാദമാകുന്നു..

"മഹിളാസംഘടനകള്‍ക്കെന്തേ നാവിറങ്ങിയോ?" എന്ന്‌ ഓണ്‍ലൈനില്‍ ആക്രോശം 
മാനന്തവാടി: പതിനെട്ടു വയസ്സു തികഞ്ഞില്ലെന്ന കാരണത്താല്‍, നിയമപാലകര്‍  നാടെങ്ങും അരിച്ചു പെറുക്കി നിശ്ചയിച്ച പല മുസ്ലിം വിവാഹങ്ങളും തടഞ്ഞു കൊണ്ടിരിക്കുമ്പോള്‍, അവര്‍ക്ക്‌ ഒത്താശ ചെയ്‌തും രഹസ്യ വിവരങ്ങള്‍ നല്‍കിയും "നിയമ സംരക്ഷകരായി വിലസുന്ന" മാര്‍ക്കിസ്റ്റു പാര്‍ട്ടിക്കാരുടെ കപടമുഖം തുറന്നു കാട്ടിയ വയനാട്ടിലെ പാര്‍ട്ടി ഓഫീസിലെ ശൈശവ വിവാഹം വിവാദമാകുന്നു.
പതിനെട്ടു വയസ്സിനു താഴെയുള്ള വിവാഹങ്ങള്‍ ശൈശവ വിവാഹമാണെന്നും അവ തടയണമെന്നും നാടാകെ കാമ്പയിന്‍ നടത്തുന്നതിനിടെയാണ്‌ പ്രസ്‌തുത സംഭവമെന്നതും ശ്രദ്ധേയമാണ്‌. വയനാട്ടിലെ പാര്‍ട്ടി ഓഫീസില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ നേതാക്കാളുടെ സാന്നിധ്യത്തില്‍ പ്രസ്‌തുത വിവാഹം നടത്തിയത്‌. ഇതു സംബന്ധിച്ചു വന്ന ഒരു പത്ര വാര്‍ത്ത ഇങ്ങിനെ:
"പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനെതിരേ സി.പി.എമ്മും പോഷകസംഘടനകളും വ്യാപകമായി കാംപയിന്‍ നടത്തുന്നതിനിടെ പാര്‍ട്ടി ഓഫിസില്‍ വച്ച്‌ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തി. പെണ്‍കുട്ടികള്‍ക്ക്‌ വിവാഹപ്രായമെത്തുന്നതുവരെ വിദ്യാഭ്യാസം നല്‍കണമെന്ന പാര്‍ട്ടി നിലപാട്‌ തെറ്റിച്ചാണ്‌ കഴിഞ്ഞ ദിവസം രാത്രി വൈകി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം പാര്‍ട്ടി ഓഫിസില്‍ വച്ചു നടത്തിയത്‌. 
മാനന്തവാടി വാളാടാണ്‌ സംഭവം. പ്ലസ്‌ടുവിന്‌ പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹമാണ്‌ കഴിഞ്ഞ 17ന്‌ രാത്രി ഒമ്പതോടെ വാളാട്‌ സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ നടന്നത്‌. നാട്ടുകാരെ അറിയിക്കാതെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും വരനും മാത്രം ഉള്‍പ്പെട്ട ചടങ്ങില്‍ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്‌. 
വര്‍ഷങ്ങളായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന വരന്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണ്‌. രണ്‌ടുവര്‍ഷം മുമ്പ്‌ അപകടത്തില്‍പ്പെട്ട്‌ കാല്‍ മുറിച്ചുമാറ്റിയിരുന്നു. കൃത്രിമ കാലുമായി കഴിയുന്ന ഇയാള്‍ വാടകവീട്ടിലാണു താമസം. 
പ്ലസ്‌ടുവിന്‌ പഠിക്കുന്ന പെണ്‍കുട്ടിയുടെ ജനന തിയ്യതി 1996 മാര്‍ച്ച്‌ നാലാണ്‌. 
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്‌ പെണ്‍കുട്ടിക്ക്‌ വിവാഹപ്രായമാവണമെങ്കില്‍ ഇനിയും നാലുമാസം

SKSSF 25-ാം വാര്‍ഷികം സമൂഹ വിവാഹം നടത്തും; അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

ചടങ്ങ് ജനുവരി 9ന്; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍മ്മികത്വം വഹിക്കും 
അപേക്ഷകള്‍ക്ക് 04952700177-എന്ന നമ്പറിൽ ബന്ധപ്പെടണം 
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴി്ഘടകമായി എസ് കെ എസ് എസ് എഫ് കര്‍മ്മ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കു സാഹചര്യത്തില്‍ 25 നിര്‍ധരരായ പെകു'ികളെ ഉള്‍പ്പെടുത്തി സമൂഹ വിവാഹം സംഘടിപ്പിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്ര'റിയേറ്റ് യോഗം തീരുമാനിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാ'് നിര്‍മ്മിക്കു ഇസ്‌ലാമിക് സെന്ററിനോടനുബന്ധിച്ചായിരിക്കും സമൂഹവിവാഹത്തിന് വേദിയൊരുക്കുക. 2014 ജനുവരി 9ന് നടക്കു ചടങ്ങിന് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍മ്മികത്വം വഹിക്കുു.  
കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ സെക്ര'റിയേറ്റ് യോഗത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുറഹീം ചുഴലി, സിദ്ദീഖ് ഫൈസി വെമണല്‍, നവാസ് പാനൂര്‍, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, റഫീഖ് അഹ്മദ് തിരൂര്‍, അയ്യൂബ് കൂളിമാട്, സലാം ദാരിമി കിണവക്കല്‍, റശീദ് ഫൈസി