കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍ക്ക് സ്വീകരണം ഇന്ന് തളങ്കരയിൽ

(ഫയൽ ഫോട്ടോ)
തളങ്കര: കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായി ചുമതലയേറ്റ പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍ക്ക് തളങ്കര കണ്ടത്തില്‍ സയ്യിദലവി ജുമാമസ്ജിദ് കമ്മിറ്റിയും തളങ്കര കണ്ടത്തില്‍ ഹിദായത്തുസ്വിബിയാന്‍ മദ്രസ കമ്മിറ്റിയും ഇന്ന് (ശനിയാഴ്ച) വൈകിട്ട് നാലിന് മദ്രസ അങ്കണത്തില്‍ സ്വീകരണം നല്‍കും. സയ്യിദ് അലവി ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിക്കും. നൗഫല്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും.