മുണ്ടക്കുളം : 1435-ാം ഹിജ്‌റ വര്‍ഷാരംഭത്തിന്റെ ബാഗമായി മുണ്ടക്കുളം ശംസുല്‍ ഉലമാ ഇസ്ലാമിക് കോംപ്ലക്‌സില്‍ നടത്തപ്പെടുന്ന ഹിജ്‌റാ കോണ്‍ഫറന്‍സ് ഇന്ന് ഒരു മണിക്ക് ആരംഭിക്കും.''ഇവര്‍ എന്റെ അഹ്‌ലുബയ്ത്'' എന്ന വിശയത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. പ്രിന്‍സിപ്പാള്‍ സഅദ്മദനി അധ്യക്ഷത വഹിക്കും. ലൈബ്രറി കംബ്യൂട്ടര്‍ ലാബ് ഉദ്ഘാടനം മദ്‌റസ മാനേജിംഗ് കമ്മിറ്റി ജില്ലാ സെക്രട്ടറി ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്യും ചെയ്യും, മൂന്ന് മണിക്ക് നടക്കുന്ന മൗലിദിനിക്ക് മാനുതങ്ങള്‍ വെള്ളൂര്, ജഅ്ഫര്‍ സഖാഫ് തങ്ങള്‍ കുറ്റിപ്പുറം, കരീം ദാരിമി ഓമാനൂര്‍, സി.എ മുഹമ്മദ് മുസ്ലിയാര്‍ മുതുവല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.