പഞ്ചായത്തുകൾ തോറും തെരഞ്ഞടുക്കപ്പെട്ട 60 വീതം ആമില അംഗങ്ങള്‍ പങ്കെടുക്കും
മലപ്പുറം: 'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന പ്രമേയവുമായി സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി 2014 ഫെബ്രവരി 14, 15, 16 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമയി വാദീ ത്വയ്ബ മണ്ഡലം ആമില സംഗമങ്ങള്‍ ഇന്ന് (വ്യാഴം) തുടങ്ങും.
ഓരോ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട 60 വീതം ആമില അംഗങ്ങള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ സന്നദ്ധത സേവനം: അറിയേണ്ടതും തിരുത്തേണ്ടതും, ഔന്നിത്യത്തിന്റെ രാജപാത എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. ഇന്ന് ഉച്ചക്ക് 2 മണിക്ക് പാണ്ടിക്കാട് ടൗണ്‍ മസ്ജിദ് ഓഡിറ്റോറിയത്തില്‍ ഒ.ടി മൂസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സത്താര്‍ പന്തല്ലൂര്‍ വിഷയമവതരിപ്പിക്കും, സംലീം എടക്കര സംഘടനാ ചര്‍ച്ചക്ക് നേതൃത്വം നല്‍കും.
നവംബര്‍ 10 ന് പുത്തന്‍ തെരു മദ്രസ (താനൂര്‍) 12 ന് അരീക്കോട് ജോളി ഓഡിറ്റോറിയം (ഏറനാട്) സുന്നി മഹല്‍ (പെരിന്തല്‍മണ്ണ) 21ന് രാമപുരം കോപ്ലക്‌സ് (മങ്കട) സുന്നി മഹല്‍ (മലപ്പുറം) 22 ന് കൂട്ടായി പടിഞ്ഞാറക്കര മദ്രസ (തവനൂര്‍) 23 ന് ദാറുല്‍ ഹുദാ (തിരൂരങ്ങാടി) 26 ന് ബദ്‌രിയ്യാ കുറ്റാളൂര്‍ (വേങ്ങര) 24 ന് ദാറുല്‍ ഹിദായ (പൊന്നാനി) 30 ന് ചന്തക്കുന്ന് മര്‍കസ് (നിലമ്പൂര്‍) മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകം (കൊണ്ടോട്ടി) ഡിസംബര്‍ 1 ന് ആട്ടീരി മദ്രസ (കോട്ടക്കല്‍) 7ന് കൈതവളപ്പ് മദ്രസ (തിരൂര്‍) 14 ന് കിഴക്കേതല
മദ്രസ (വണ്ടൂര്‍).
മദ്രസ (വണ്ടൂര്‍).
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസി: സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.എ റഹ്മാന്‍ ഫൈസി, അലി ഫൈസി കട്ടുപ്പാറ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹാജി യു. മുഹമ്മദ് ശാഫി, സലീം എടക്കര, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, പി.കെ ലത്തീഫ് ഫൈസി, എംപി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ഹൈദ്രൂസ് ഹാജി, റഷീദ് ഫൈസി നാട്ടുകല്‍