കോഴിക്കോട്
: സമസ്ത
കേരള ഇസ്‌ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് നിര്‍വ്വാഹ സമിതി
കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ്
ഹാളില്‍ ചേര്‍ന്നു. വൈസ്
പ്രസിഡണ്ട് ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍
അധ്യക്ഷത വഹിച്ചു. ജനറല്‍
സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം
മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
സിറാമിക് റോഡ്
നജ്മത്ത് തഅ്‌ലീമുല്‍ ഖുര്‍ആന്‍
ബോര്‍ഡിംഗ് മദ്‌റസ (കാസറക്കോട്),
മരുതൂര്‍
വടക്കെക്കര നൂറുല്‍ ഹുദാ
മദ്‌റസ (പാലക്കാട്),
പെരിങ്ങാല
ഈസ്റ്റ് ബദറുല്‍ ഹുദാ മദ്‌റസ
(എറണാകുളം)
എന്നീ മൂന്ന്
മദ്‌റസകള്‍ക്ക് കൂടി അംഗീകാരം
നല്‍കി. ഇതോടെ
സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ
ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ
എണ്ണം 9269 ആയി.
കോട്ടുമല
ടി.എം.ബാപ്പു
മുസ്‌ലിയാര്‍, സി.കെ.എം.
സ്വാദിഖ്
മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി
ഹാജി, എം.സി.
മായിന്‍ ഹാജി,
ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി,
കെ.എം.അബ്ദുല്ല
മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍
മൗലവി ആലുവ, കെ.ടി.ഹംസ
മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ്
ഫൈസി അമ്പലക്കടവ്,
അബ്ദുസ്സമദ്
പൂക്കോട്ടൂര്‍, കെ.
ഉമ്മര്‍ ഫൈസി
മുക്കം സംസാരിച്ചു.
പിണങ്ങോട്
അബൂബക്കര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari