കാസര്‍കോട്
: ഹജ്ജ്
ക്വോട്ട വെട്ടിക്കുറച്ചുകൊണ്ടുള്ള
സൗദി ഭരണ കൂടത്തിന്റെ തീരുമാനം
പുനര്‍ പരിശോധിക്കണമെന്നും
പ്രസ്തുത വിശയത്തില്‍ ഇന്ത്യ
ഗവണ്‍മെന്റ് അടിയന്തരമായി
ഇടപെടണമെന്നും എസ്.കെ.എസ്.എസ്.എഫ്
കാസറകോട് ജില്ലാ പ്രസിഡണ്ട്
താജുദ്ദീന്‍ ദാരിമി പടന്ന,
ജനറല്‍ സെക്രട്ടറി
റഷീദ് ബെളിഞ്ചം എന്നിവര്‍
പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.യാത്ര
സംബന്ധമായ ഒരുക്കങ്ങള്‍
തുടങ്ങിയിരിക്കെ എണ്ണം
വെട്ടിക്കുറച്ചത് വലിയ പ്രയാസം
സൃഷടിക്കും. ഹറംമുറ്റം
വികസനത്തിന്റെ ഭാഗമായുള്ള
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
നടക്കുന്നതിനാലാണ് എല്ലാ
രാജ്യങ്ങള്‍ക്കുമുള്ള ക്വോട്ട
20 ശതമാനം
വെട്ടിക്കുറച്ചത്. പുതിയ
നിയന്ത്രണം വന്നതോടെ ഇന്ത്യയില്‍
34,000 സീറ്റ്
കുറയും. ഹജ്ജ്
കമ്മിറ്റി മുഖേന പോകുന്നവരില്‍
ഭൂരിഭാഗവും നാല് പ്രവശ്യം
അപേക്ഷിച്ചവരും 70 വയസ്സ്
കഴിഞ്ഞവരുമാണ് ഇവരെ നറുക്കെടുപ്പില്‍
കൂടി തെരെഞ്ഞെടുത്തിരിക്കെ
ഒഴിവാക്കുക പ്രയാസമാണ്.
പിന്നീട്
ഒഴിവാക്കേണ്ടത് സ്വകാര്യ
ട്രൂപ്പുകള്‍ മുഖേന
അപേക്ഷിച്ചവരേയാണ് അവര്‍
അതിനെ എതിര്‍ക്കുകയും അത്
ഒരു നിയമ യുദ്ധമായി മാറുകയും
ചെയ്യും. ആയതിനാല്‍
പ്രസ്തുത സംഭവം ഇന്ത്യയില്‍
ഒരു സങ്കീര്‍ണമായ പ്രശ്‌നമായി
മാറുന്നതിനാല്‍ കേന്ദ്ര
സര്‍ക്കാര്‍ അടിയന്തിരമായി
സൗദി സര്‍ക്കാറുമായി ഇടപെട്ട്
വെട്ടിക്കുറച്ച സീറ്റുകള്‍
പുനര്‍ സ്ഥാപിക്കാനുള്ള
ചുറ്റു പാടുണ്ടാക്കണമെന്ന്
നേതാക്കള്‍ പ്രസ്താവനയില്‍
ആവശ്യപ്പെട്ടു.
- Secretary, SKSSF Kasaragod Distict Committee
- Secretary, SKSSF Kasaragod Distict Committee