റിയാദ്
: ആദര്‍ശം
പേജിലും സ്‌റ്റേജിലുമൊതുങ്ങുന്ന
വര്‍ത്തമാനത്തില്‍ ആദര്‍ശത്തെ
അഭിമാനത്തോടെ സ്വീകരിക്കാനും
ജീവിതത്തിന്റെ ഭാഗ മാക്കാനും
പ്രേരിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെ സമസ്ത കേരള
ഇസ്‌ലാമിക് സെന്റര്‍ സൗദി
നാഷണല്‍ മെമ്പര്‍ഷിപ്പ്
കാമ്പയിന്‍ 2013 ജൂണ്‍
, ജൂലായ്
ആഗസ്‌ററ് മാസങ്ങളിലായി
നടക്കുമെന്ന് എസ് കെ ഐ സി സൗദി
നാഷണല്‍ കമ്മിററി ഭാരവാഹികളായ
അബൂബക്കര്‍ ഫൈസി ചെങ്ങമനാട്,
എന്‍ സി മുഹമ്മദ്
കണ്ണൂര്‍, ടി
എച്ച് ദാരിമി മേലാററൂര്‍,
അലവിക്കുട്ടി
ഒളവട്ടൂര്‍ തുടങ്ങിയവര്‍
പറഞ്ഞു. പ്രവാചകന്റെ
കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാം
എത്തിച്ചേര്‍ന്ന കേരളത്തില്‍
ഇസ്‌ലാമിക പൈതൃകത്തിന്റെ
പാരമ്പര്യം മുറിയാതെ കാത്തു
സൂക്ഷിക്കുന്നതില്‍ മതപണ്ഡിതര്‍
നിഷ്‌ക്കര്‍ഷത പാലിച്ചിട്ടുണ്ടെന്നും
ഇടയില്‍ കടന്നു വന്ന മതവിരുദ്ധമായ
എല്ലാ ചിന്താഗതികളെയും
തടയുന്നതില്‍ അവര്‍
വിജയിച്ചിട്ടുണ്ടെന്നും
വര്‍ത്തമാനഘട്ടത്തില്‍
ബിദ്അത്തും ആത്മീയ ചൂഷണവും
സംഘടിത രൂപത്തില്‍ കേരളത്തിലെ
ഇസ്‌ലാമിക പൈതൃകത്തെ തകര്‍ക്കാന്‍
നടത്തുന്ന ശ്രമങ്ങളെ തടയലും
വ്യജകേശം തുടങ്ങിയവക്ക്
ആദര്‍ശത്തിന്റെ മുഖം നല്‍കി
തടിച്ചുകൊഴുക്കാനുളള തല്‍പര
കക്ഷികളുടെ കുതന്ത്രങ്ങളില്‍
നിന്ന് സമൂഹത്തെ രക്ഷിക്കലും
ഇസ്‌ലാമിന്റെ ഋജുവായപാതയില്‍
ചലിക്കാന്‍ പ്രേരിപ്പിക്കലുമാണ്
കാമ്പയിന്റെ ലക്ഷ്യമെന്നും
ഭാരവാഹികള്‍ അറിയിച്ചു.
- Aboobacker Faizy
- Aboobacker Faizy