പുതിയ ബാച്ചിന്റെ ഉദ്ഘാടനം സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ നിര്‍വ്വഹിക്കുന്നു |
വെങ്ങപ്പള്ളി
: വിദ്യാര്‍ത്ഥികള്‍
ധാര്‍മ്മിക മൂല്യം കാത്ത്
സൂക്ഷിക്കേണ്ടവരാണെന്നും
സാമൂഹിക തിന്മകള്‍ക്കെതിരെ
ശബ്ദമുയരര്‍ത്തേണ്ടവരാണെന്നും
കോഴിക്കോട് വലിയ ഖാസി സയ്യിദ്
മുഹമ്മദ്‌കോയ ജമലുല്ലൈലി
തങ്ങള്‍ അഭിപ്രായപ്പെട്ടു.
വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമി വാഫി കോഴ്‌സിലെ
12-ാം
ബാച്ചിന്റേയും തഹ്ഫീളുല്‍
ഖുര്‍ആന്‍ കോളേജിന്റെ 7-ാം
ബാച്ചിന്റേയും ഉദ്ഘാടനകര്‍മ്മം
നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു
അദ്ദേഹം. വാഫികള്‍
സമകാലികതയില്‍ സാമൂഹിക
ഗതിക്കൊത്ത് ഉയര്‍ന്നവരാണെന്നും
വാഫി കോഴ്‌സ് അതിന് ഉതകുന്നതാണെന്നും
തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍
പ്രിന്‍സിപ്പാള്‍ കെ ടി ഹംസ
മുസ്‌ലിയാര്‍ അദ്ധ്യക്ഷത
വഹിച്ചു സയ്യിദ് ശഹീറലി ശിഹാബ്
തങ്ങള്‍ പാണക്കാട്,
ഇബ്രാഹിം ഫൈസി
പേരാല്‍, എ
കെ സുലൈമാന്‍ മൗലവി,
ജഅ്ഫര്‍ ഹൈത്തമി,
പനന്തറ മുഹമ്മദ്
തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി
സി പി ഹാരിസ് ബാഖവി സ്വാഗതവും
എസ് കെ എസ് എസ് എഫ് ജില്ലാ
സെക്രട്ടറി ഖാസിം ദാരിമി
പന്തിപ്പൊയില്‍ നന്ദിയും
പറഞ്ഞു.
- Shamsul Ulama Islamic Academy Vengappally
- Shamsul Ulama Islamic Academy Vengappally