ദീനീപ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കണം : P.P.V മൂസ

കല്‍പ്പറ്റ : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ആചരിക്കുന്ന റംസാന്‍ കാമ്പയിനിന്റെ ഭാഗമായി മേഖലയിലെ മുഴുവന്‍ മഹല്ലുകളിലും ജൂലൈ 10 ന് മുമ്പ് കുടുംബസംഗമങ്ങള്‍ നടത്താന്‍ മാനന്തവാടി ടൗണ്‍ മദ്‌റസയില്‍ മുഹമ്മദ് അഷ്‌റഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മേഖലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചുപി പി വി മൂസ എക്‌സ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി പേരാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഹാരിസ് ബാഖവി, സി കുഞ്ഞബ്ദുല്ല സംസാരിച്ചുഭാരവാഹികളായി പി പി വി മൂസ , സി കുഞ്ഞബ്ദുല്ല, അബൂബക്കര്‍(ഉപദേശക സമിതി) മഞ്ചേരി ഉസ്മാന്‍(ചെയര്‍മാന്‍) ആലിക്കുട്ടി ഹാജി, ആയങ്കി മുഹമ്മദ്, ഇബ്രാഹിം നെച്ചിക്കാടന്‍(വൈസ്. ചെയര്‍മാന്‍) അബ്ദുല്‍ ജലീല്‍ ദാരിമി(കണ്‍വീനര്‍) ബുഖൈര്‍ മൗലവി, റഫീഖ് മൂത്തേടത്ത്, ജംഷീര്‍ പാണ്ടിക്കടവ്(ജോ.കണ്‍വീനര്‍) കാപ്പില്‍ മുഹമ്മദ് ഹാജി(ട്രഷറര്‍) . അബ്ദുല്‍ ജലീല്‍ ദാരിമി സ്വാഗതവും ശിഹാബുദ്ദീന്‍ വാഫി നന്ദിയും പറഞ്ഞു.
അബ്ദുസ്സമദ് ദാരിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വെള്ളമുണ്ട റൈഞ്ച് സംഗമം ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കുട്ടി ഹസനി അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിം ഫൈസി, നൂറുദ്ദീന്‍ ഫൈസി, മിഖ്ദാദ് അഹ്‌സനി സംസാരിച്ചുഭാരവാഹികളായി പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി(ചെയര്‍മാന്‍) അബ്ദുസ്സമദ് ദാരിമി, ബഷീര്‍ കുഞ്ഞോം, എ പി മമ്മു ഹാജി(വൈ. ചെയര്‍മാന്‍) മിഖ്ദാദ് ഹസനി(കണ്‍വീനര്‍) സിറാജ് മട്ടിലയം , റാഷിദ് ദാരിമി, കെ കെ മോയി(ജോ.കണ്‍വീനര്‍) പി എ മൊയ്തുട്ടി ഹാജി(ട്രഷറര്‍) .
പടിഞ്ഞാറത്തറ മേഖലാ സംഗമം പോള പോക്കര്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ കാഞ്ഞായി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി മൗലവി വെള്ളമുണ്ട, പ്രഭാഷണം നടത്തി. എ കെ സുലൈമാന്‍ മൗലവി, സി മുഹമ്മദ് ഹാജി, മുഹ്‌യിദ്ദീന്‍കുട്ടി യമാനി, ഖാസിം ദാരിമി പ്രസംഗിച്ചു. ശിഹാബുദ്ദീന്‍ തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കിഎ വി അഷ്‌റഫ്(ചെയര്‍മാന്‍) കാഞ്ഞായി ഉസ്മാന്‍, മുഹമ്മദ് പടിഞ്ഞാറത്തറ, മഞ്ഞപ്പള്ളി മൊയ്തീന്‍(വൈ. ചെയര്‍മാന്‍) അലി യമാനി(കണ്‍വീനര്‍) വി അബ്ദുല്ല മൗലവി, മൊയ്തു ഹാജി, അബ്ദുല്‍ ഗഫൂര്‍ വീട്ടിക്കാമൂല(ജോ.കണ്‍വീനര്‍) പോള പോക്കര്‍ ഹാജി(ട്രഷറര്‍).
- Haris Baqavi C.P