കല്‍പ്പറ്റ
: വിശുദ്ധ
റംസാന് മുന്നോടിയായി സംസ്‌കരണം
എന്ന പേരില്‍ ജില്ലയിലെ 14
മേഖലാ
കേന്ദ്രങ്ങളിലും ഏകദിന
ക്യാമ്പ് നടത്താന്‍ ടി സി
അലി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍
ചേര്‍ന്ന സുന്നി മഹല്ല്
ഫെഡറേഷന്‍ ജില്ലാ പ്രവര്‍ത്തക
സമിതി തീരുമാനിച്ചു. മഹല്ല്
ഭാരവാഹികള്‍, ഖത്തീബുമാര്‍,
പ്രധാന
പ്രവര്‍ത്തകര്‍ സംഗമിക്കുന്ന
ക്യാമ്പില്‍ സംസ്‌കരണം,
മഹല്ലു ഭരണം
എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും.
വിശുദ്ധ
റംസാനില്‍ മഹല്ല് നടപ്പിലാക്കേണ്ട
പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും. വിശുദ്ധ
റംസാനില്‍ മഹല്ലില്‍
നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍
ക്യാമ്പില്‍ രൂപപ്പെടുത്തും.
യോഗം സമസ്ത
ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ്
മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സി പി ഹാരിസ്
ബാഖവി കര്‍മ്മപദ്ധതി
അവതരിപ്പിച്ചു. കെ
എം ആലി ചര്‍ച്ചക്ക് മറുപടി
പറഞ്ഞു. പി
സി ഇബ്രാഹിം ഹാജി, കെ
കെ ഹനീഫ ഫൈസി, ഹംസ
ഫൈസി റിപ്പണ്‍, പി
കെ അഹ്മദ്കുട്ടി ഹാജി,
യു കുഞ്ഞിമുഹമ്മദ്,
എ കെ മുഹമ്മദ്
ഹാജി, കാഞ്ഞായി
ഇബ്രാഹിം ഹാജി, ഉസ്മാന്‍
ദാരിമി പന്തിപ്പൊയില്‍,
എടപ്പാറ
കുഞ്ഞമ്മദ്, ഉമര്‍
നിസാമി, മൊയ്തുട്ടി
മാസ്റ്റര്‍, മഞ്ചേരി
മനാഫ്, അബ്ദുല്‍
ഖാദിര്‍, സഈദ്
ഫൈസി, മുഹ്‌യിദ്ദീന്‍
യമാനി, പൂവന്‍
കുഞ്ഞബ്ദുല്ല ഹാജി,
തുടങ്ങിയവര്‍
ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ക്കിംഗ്
സെക്രട്ടരി കാഞ്ഞായി ഉസ്മാന്‍
സ്വാഗതവും ശംസുദ്ദീന്‍ റഹ്മാനി
നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy
Vengappally