കാസര്‍കോട്
: അധാര്‍മ്മികതകള്‍ക്കെതിരെ
ഒറ്റക്കെട്ടായി നിലകൊള്ളാനും
ധാര്‍മ്മിക മുന്നേറ്റത്തിനു
ചുക്കാന്‍ പിടിക്കാനും യുവ
സമൂഹം മുന്നോട്ട് വരണമെന്നും
പാണക്കാട് സയ്യിദ് ഹൈദരലി
ശിഹാബ് തങ്ങള്‍ പറഞ്ഞു.
പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഏപ്രിലില്‍
കാസര്‍കോട് വാദി ത്വയിബയില്‍
വെച്ചു നടക്കുന്ന എസ്.വൈ.എസ്
അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ
സ്വാഗത സംഘം ഓഫീസ് വിദ്യാനഗര്‍
തെരുവത്ത് മുഹമ്മദ് മെമ്മോറിയല്‍
ഹാളില്‍ ഉദ്ഘാടനം ചെയ്തു
കൊണ്ട് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
ദീനിആശയങ്ങളെ
അണപ്പല്ല് കൊണ്ട് മുറുകെ
കടിച്ചു പിടിക്കണമെന്ന്
പ്രാവചകര്‍ മുഹമ്മദ് നബി
പറഞ്ഞ കാലഘട്ടത്തിലൂടെയാണ്
നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്നും
ഈ അവസരത്തില്‍ സമസ്തയുടെ
ഊന്നു വടിയെന്നു വിശേഷിക്കപ്പെട്ട
എസ്.വൈ.എസിന്റെ
അറുപതാം വാര്‍ഷികത്തിനു
പ്രാധാന്യമുണ്ടെന്നും സലഫു
സാലിഹീങ്ങള്‍ കാട്ടിയ
മാര്‍ഗത്തിലൂടെ പരിശുദ്ധ
ദീനിനെ നിലനിര്‍ത്തുകയെന്ന
ബാധ്യതയാണ് നമ്മിലുള്ളതെന്നും
തങ്ങള്‍ പറഞ്ഞു. ഐക്യവും,
ഒരുമയും
ധാര്‍മ്മികതയുമാണ് ഒരു
സമൂഹത്തിന്റെ കരുത്ത് ഇത്
തിരിച്ചറിയാന്‍ യുവതക്ക്
കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍
സ്വാഗത സംഘം വര്‍ക്കിംഗ്
ചെയര്‍മാന്‍ ത്വാഖ അഹമ്മദ്
മൗലവി അധ്യക്ഷത വഹിച്ചു.
എം.എ.ഖാസിം
മുസ്ലിയാര്‍ സ്വാഗതം
പറഞ്ഞു.കെ.പി.കെ.തങ്ങള്‍
പ്രാര്‍ത്ഥന നടത്തി.
സംസ്ഥാന
സെക്രട്ടി അബ്ദുസ്സമദ്
പൂക്കോട്ടൂര്‍, ഉമര്‍
ഫൈസി മുക്കം, കെ.കെ.എസ്.തങ്ങള്‍
വെട്ടിച്ചിറ, കാടാമ്പുഴ
മൂസ സാഹിബ്, ഒര്‍ഗനൈസിംഗ്
സെക്രട്ടറി ആലങ്ങോദ് ഹസ്സാന്‍,
പാലത്തായി
മൊയ്തു ഹാജി, സമസ്ത
ജില്ലാ സെക്രട്ടറി യു.എം.അബ്ദുല്‍
റഹിമാന്‍ മൗലവി,
എം.എസ്.തങ്ങള്‍
മദനി, അബ്ബാസ്
ഫൈസി പുത്തിഗെ,
ചെര്‍ക്കളംഅബ്ദുള്ള,
മെട്രോ മുഹമ്മദ്
ഹാജി, എം.എല്‍
.എ മാരായ
എന്‍.എ.നെല്ലിക്കുന്ന്.
പി.ബി.അബ്ദുല്‍റസാഖ്,
കര്‍ണാടക
ആരോഗ്യ വകുപ്പ് മന്ത്രി
യു.ടി.ഖാദര്‍,
സി.ടി.അഹമ്മദലി,
എം.സി.ഖമറുദ്ദിന്‍,
ഹാദി തങ്ങള്‍,
അബ്ദുല്‍ സലാം
ദാരിമി, ചെര്‍ക്കളം
അഹമ്മദ് മുസ്ലിയാര്‍,
അബുല്‍ അക്രം
മുസ്ലിയാര്‍, അബ്ദുള്‍ഖാദര്‍അല്‍
ഖാസിമി, എ.പി.അബ്ദുള്ള
ഫൈസി പടന്ന, ഇ.പി.ഹംസത്തുസഅദി,
പൈവളിക
അബ്ദുല്‍റഹിമാന്‍ മുസ്ലിയാര്‍,
ഇബ്രാഹിം ഫൈസി
പള്ളംങ്കോട്, എം.പി.മുഹമ്മദ്
ഫൈസി. ടി.കെ.സി.അബ്ദുല്‍ഖാദര്‍
ഹാജി, കണ്ണൂര്‍
അബ്ദുള്ള മാസ്റ്റര്‍,
എന്‍
പി.അബ്ദുല്‍ഹിമാന്‍
മാസ്റ്റര്‍, എ.ഹമീദ്
ഹാജി, ടി.എം.സഹീദ്,
എസ്.കെ.ഹംസ
ഹാജി, ഇബ്രാഹിം
ഫൈസി ജെഡിയാര്‍, ബഷീര്‍
ദാരിമി വെള്ളിക്കോത്ത്,
കെ.കെ.അബ്ദുള്ള
ഹാജി, ഖത്തര്‍
ഇബ്രാഹിം, താജുദ്ദീന്‍
ചെമ്പരിക്ക ഹാജി, മജീദ്
തളങ്കര, അഷ്‌റഫ്
മിസ്ബാഹി, താജുദ്ദീന്‍
ദാരിമി പടന്ന, റഷീദ്
ബെളിഞ്ചം തുടങ്ങിയവര്‍
സംസാരിച്ചു.