ഉമ്മുല്‍ ഹസം ഏരിയാ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സംഗമത്തില്‍ സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ ഉദ്‌ബോധനം നടത്തുന്നു |
ബഹ്റൈന്‍
: സമസ്ത
കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍
ഉമ്മുല്‍ ഹസം ഏരിയാ ഓഫീസ്
ഉദ്ഘാടനം സയ്യിദ് ഫക്‌റുദ്ദീന്‍
തങ്ങള്‍ നിര്‍വ്വഹിച്ചു.
പ്രബോധന
പ്രവര്‍ത്തനങ്ങളില്‍
ആത്മാര്‍ത്ഥത നിലനിര്‍ത്തുന്നവര്‍ക്കേ
സമൂഹത്തില്‍ ധാര്‍മിക
പരിവര്‍ത്തനം സൃഷ്ടിക്കാന്‍
സാധ്യമാവൂ എന്നും ഈ രംഗത്ത്
സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമ നടത്തുന്ന സേവനം അതുല്യമാണെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡന്റ്
സലീം ഫൈസി പന്തീരിക്കര
അധ്യക്ഷതവഹിച്ചു. ഉമറുല്‍
ഫാറൂഖ് ഹുദവി, എസ്.എം.
അബ്ദുള്‍
വാഹിദ്, മുഹമ്മദലി
ഫൈസി വയനാട്, അബ്ദുള്‍
അസീസ് മൗലവി കാന്തപുരം,
കാവനൂര്‍
മുഹമ്മദ് മൗലവി, ഹുസൈന്‍
മുസ്ലിയാര്‍ വെണ്ണക്കോട്,
വി.കെ.
കുഞ്ഞിമുഹമ്മദ്
ഹാജി, മുസ്തഫാ
കളത്തില്‍, ആലിയ
ഹമീദ് ഹാജി ശറഫുദ്ദീന്‍ മാരായ
മംഗലം, ഹാശീം
കോക്കല്ലൂര്‍ സംബന്ധിച്ചു,
അബ്ദുള്‍ അസീസ്
അന്‍വരി സ്വാഗതവും സലീം
മാരായമംഗലം നന്ദിയും പറഞ്ഞു.