ഇസ്‌ലാമിക മാനവീകത പുനര്‍വായനക്ക് വിധേയമാക്കണം : ഡോ. അബ്ദുല്‍ സത്താര്‍

റിയാദ് : ശാസ്ത്ര സാങ്കേതിക രംഗത്ത് മനുഷ്യന്‍ കരുത്താര്‍ജിക്കുമ്പോഴും മാനുഷിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കൊല്ലം മുഴുവനും ഓരോ ദിനങ്ങള്‍ക്കായി മാറ്റി വെച്ചാല്‍ പോലും ഓര്‍മപ്പെടുത്തലുകള്‍ക്ക് തികയാത്തവിധം സങ്കീര്‍ണതകളാണ് ലോകം നേരിടുന്നത്. മാതൃദിനവും, പിതൃദിനവും, വൃദ്ധദിനവും, മാനുഷീകതയുടെ ഭാഗികമായ ഓര്‍മപ്പെടുത്തലുകള്‍ മാത്രമാണ്. കാല ദേശങ്ങള്‍ക്കപ്പുറത്ത് മാനുഷീകതയുടെ മഹത്വം ഉയത്തിപ്പിടിക്കാന്‍ കഴിഞ്ഞതാണ് മുഹമ്മദ് () യുടെ ദര്‍ശനങ്ങളുടെ പ്രസക്തി. ആധുനിക ലോകം പ്രശ്‌ന പരിഹാരങ്ങളായി നിര്‍ദേശിക്കുന്നവയില്‍ പലതും നൂററാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ നിര്‍ദേശിച്ചതിന്റെ വകഭേധങ്ങള്‍ മാത്രമാണ്. സാമ്പത്തീക പ്രതിസന്ധികള്‍ക്ക് ഇസ്‌ലാമിക ബാങ്കിങ്ങ് ചര്‍ച്ചയായത് പോലെ മാനുഷീക പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാം ചര്‍ച്ചയാകും വിധം ഇസ്‌ലാമിക മാനവീകത പുനര്‍വായനക്ക് ലോകത്ത് പ്രേരിപ്പിക്കുക എന്ന ബാധ്യത മുസ്‌ലിം സംഘടകള്‍ക്കുണ്ടെന്ന് പ്രശസ്ത ട്രൈനറായ ഡോ: അബ്ദുല്‍ സത്താര്‍ പറഞ്ഞു. നവലോക ക്രമത്തിലും നവീനം നബി ദര്‍ശനം എന്ന എസ്.കെ..സി ത്രൈമാസ കാമ്പയിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസങ്ങളിലായി നടന്ന സമാപനത്തില്‍ മുസ്തഫ ബാഖവി പെരുമുഖം കുടുംബിനി പ്രവാചക വീഷണം എന്ന വിഷയവും സിറാജുദ്ദീന്‍ കണ്ണൂര്‍ കുട്ടികളുടെ പ്രവാചകന്‍ എന്ന വിഷയവും അവതരിപ്പിച്ചു. ഹനീഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ബാഖവി മാരായമംഗലം, അലവിക്കുട്ടി ഒളവട്ടൂര്‍, അബൂബക്കര്‍ ദാരിമി പുല്ലാര, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ലിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, പി വി അബ്ദുറഹ്മാന്‍, ഇബ്രാഹീം സുബ്ഹാന്‍, ഹംസ മുസ്‌ലിയാര്‍, ഇഖ്ബാല്‍ കാവനൂര്‍, അബ്ദുല്‍ ലത്തീബ് ഹാജി തച്ചണ്ണ തുടങ്ങിയവര്‍ വ്യത്യസ്ത സെഷനുകളിലായി പ്രസംഗിച്ചു. നോളേജ് ടെസ്റ്റിലെ വിജയികളുടെപ്രഖ്യാപനം ഫവാസ് ഹുദവി പട്ടിക്കാട് നടത്തി. നോളേജ് ടെസ്‌ററ് വിജയികള്‍ക്ക് സ്വര്‍ണ മെഡലുകള്‍ അടക്കമുളള സമ്മാനങ്ങള്‍ അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, മൊയ്തീന്‍ കോയ പെരുമുഖം, ഉമര്‍കോയ യൂണിവേഴ്‌സിററി, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, കുഞ്ഞു മുഹമ്മദ് ഹാജി ചുങ്കത്തറ, മുഹമ്മദ് മഞ്ചേശ്വരം തുടങ്ങിയവര്‍ വിതരണം ചെയ്തു. ഹംസ കോയ പെരുമുഖം, അബ്ദുല്‍ റസാഖ് കൊടക്കാട്, സെയ്തലവി കാവനൂര്‍, അബ്ദുല്‍ റഹ്മാന്‍ കൊയ്യോട്, ശാഫി വടക്കേകാട്, മസ്ഊദ് കൊയ്യോട്, ആററകോയ തങ്ങള്‍, സെയ്താലി വലമ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രശസ്ത പണ്ഡിതന്‍ അന്‍വര്‍ ഫള്ഫരി സമാപന പ്രസംഗവും പ്രാര്‍ത്ഥനയും നടത്തി. സിദ്ദീഖ് മഞ്ചേശ്വരം ഇശല്‍ സംഗമത്തിന് നേതൃത്വം നല്‍കി. ഹബീബുളള പട്ടാമ്പി, സ്വാഗതവും സമദ് പെരുമുഖം നന്ദിയും പറഞ്ഞു.
- Alavikutty. AK Olavattoor