ഡല്‍ഹി: ഹജ്ജ്തീര്‍ഥാടകരെ സഹായിക്കാന്‍ പരിശീലകരെ കണ്ടെത്തുമ്പോള്‍ സ്ത്രീകളെകൂടി പരിഗണിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം. സംസ്ഥാനങ്ങളില്‍നിന്ന് മാസ്റ്റര്‍ ട്രെയിനര്‍മാരെയും ഫീല്‍ഡ് ട്രെയിനര്‍മാരെയും കണ്ടെത്തുമ്പോള്‍ സ്ത്രീകളെ കൂടി പരിഗണിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. 200 തീര്‍ഥാടകര്‍ക്ക് ഒരാളെന്ന രീതിയില്‍ ഫീല്‍ഡ് ട്രെയിനര്‍മാരെ കണ്ടെത്താനും നിര്‍ദേശമുണ്ട്.
മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസില്‍ മാര്‍ച്ച് അവസാന വാരം രണ്ട് ദിവസത്തെ പരിശീലനം നല്‍കും. ഇവരാണ് ഫീല്‍ഡ് ട്രെയിനര്‍മാരെ പരിശീലിപ്പിക്കുക. തീര്‍ഥാടകര്‍ക്കുള്ള പരിശീലനം ഫീല്‍ഡ് ട്രെയിനര്‍മാരുടെ ഉത്തരവാദിത്തത്തില്‍ ആയിരിക്കും. തീര്‍ഥാടകര്‍ക്ക് ഹജ്ജ് യാത്രക്ക്മുമ്പ് മൂന്ന് ഘട്ട പരിശീലനം ലഭ്യമാക്കും.
സംസ്ഥാനത്ത് ഹജ്ജ് അപേക്ഷാ ഫോറം വിതരണത്തിന് മുമ്പുതന്നെ പരിശീലകരെ കണ്ടെത്തിയിട്ടുണ്ട്. ഹജ്ജ് അപേക്ഷാഫോറം പൂരിപ്പിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇത്തവണ ഹജ്ജ് അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതില്‍ സൂക്ഷ്മത ആവശ്യമായ സാഹചര്യത്തിലാണ് പരിശീലകരെ മുന്‍കൂട്ടി തെരഞ്ഞെടുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്. തെറ്റ് സംഭവിച്ചാല്‍ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.