അന്ത്യപ്രവാചകന് മുഹമ്മദ് നബിയുടെ ജീവിതം ആസ്പദമാക്കി ഇറാനില്‍ പുരോഗമിക്കുന്ന ചലച്ചിത്രത്തിനെതിരെ മുസ്‌ലിം ലോകത്ത് പ്രതിഷേധം. മക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗിന് കീഴിലെ ആഗോള പണ്ഡിതസഭയും പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തു വന്നിട്ടുണ്ട്.
30 മില്യന്‍ ഡോളര്‍ ചെലവില്‍ പുണ്യനബിയെ കുറിച്ചുള്ള ഒരു ചലച്ചിത്ര നിര്‍മാണവുമായി ഇറാനിലെ ഒരു ചലച്ചിത്രകമ്പനി മുന്നോട്ടു പോകുന്നതായി ഈയടുത്താണ് വാര്‍ത്ത പുറത്തുവന്നത്. പ്രവാചകത്വത്തിന് മുമ്പും ശേഷവുമുള്ള നബിയുടെ ജീവിതവും ഇസ്ലാമിന്‍റെ വ്യാപനവും പ്രത്യേകം പ്രത്യേകം ചിത്രീകരിക്കുന്ന മൂന്നു ഭാഗങ്ങളായുള്ള ഒരു ചലച്ചിത്രമാണ് കമ്പനി ഉദ്ദേശിക്കുന്നത്.
നബിയെയും അവിടത്തെ അനുചരരെയും ചിത്രീകരിക്കുന്നുവെന്ന കാരണത്താലാണ് മുസ്‌ലിം ലോകത്തെ പണ്ഡിതന്മാര്‍ ചിത്രത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്.
നബിയുടെ ജീവിതം ചിത്രീകരിക്കാനുള്ള ഈ ശ്രമം പ്രവാചകനെ നിന്ദിക്കുന്നതിന് തുല്യമാണ്. അതെ തുടര്‍ന്നു മുസ്‌ലിംലോകത്തുണ്ടാകുന്ന എ്ലലാ വിധ പ്രശ്നങ്ങളുടെയും ഉത്തരവാദി ഇറാനായിരിക്കുമെന്നും അതുകൊണ്ട് തന്നെ ശ്രമം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നുമാണ് പണ്ഡിതസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രവാചകരുടെതടക്കമുളളവരുടെ ചിത്രീകരണം നിശിദ്ധമാണെന്നാണ് സുന്നി മുസ്‌ലിംകളുടെ അഭിപ്രായം. എന്നാല്‍ ശിയാ മുസ്‌ലിംകള്‍ ഹസ്റത്ത് അലിയുടെയും മറ്റും ചിത്രങ്ങളും പടങ്ങളുമെല്ലാം വരച്ച് സൂക്ഷിക്കാറുണ്ട്.