സമസ്തയുടെ അംഗീകാരം ഇല്ലാത്ത ത്വരീഖത്തുകളൊന്നും ത്വരീഖത്തല്ല : മുത്തേടം

ബദിയടുക്ക : സമസ്തയുടെ അംഗീകാരം ഇല്ലാത്ത ത്വരീഖത്തുകളൊന്നും ത്വരീഖത്തുകളായി പരിഗണിക്കപ്പെടുകയില്ലെന്ന് കോഴിക്കോട് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മുത്തേടം പ്രസ്താവിച്ചു. ഇവിടെ ഏറ്റവും വലിയ ത്വരീഖത്ത് സമസ്തയാണെന്നും മുസ്ലീമീങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്ന ത്വരീഖത്തുകളേതെന്ന് സമസ്ത സസൂഷമം പരിശോധിച്ച് പ്രഖ്യപിക്കുമെന്നും അത് പൊതുസമൂഹം ഏകഖണ്ഡമായി അംഗീകരിക്കുന്ന ചുറ്റുപാടാണ് നിലവിലുള്ളതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് സംഘടിപ്പിച്ച മതവിജ്ഞാന പരിപാടിയില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുമ്പോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ആഷിറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സി.കെ.കെ.മാണിയൂര്‍,അബ്ദുസലാം ദാരിമി ആലമ്പാടി, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, ചെങ്കള അബ്ദുല്ല ഫൈസി, ബി.എച്ച്.അബ്ദുല്ല കുഞ്ഞി, റഷീദ് ബെളിഞ്ചം, .പി.ഹംസത്തു സഅദി, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ, എം.എസ്. മൊയ്തു, കോട്ട അബ്ദുറഹ്മാന്‍ ഹാജി, ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, ഹാഷിം അരിയില്‍,മുനീര്‍ ഫൈസി ഇടിയടുക്ക, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹമീദ് ബാറക്ക, ആദം ദാരിമി, ജലാലുദ്ധീന്‍ ദാരിമി,കുഞ്ഞാമു പൈക്ക, ഹമീദ് ഹാജി ചര്‍ളടുക്ക, കെ.എം.മൂസ മൗലവി,ഹമീദ് കേളോട്ട്, ഗഫൂര്‍ പള്ളത്തടുക്ക, മുഹമ്മദ് മൗലവി പുണ്ടൂര്‍, സിദ്ദീഖ് കെടിഞ്ചി, ഇബ്രാഹിം ബദിയടുക്ക,സക്കീര്‍ കെടിഞ്ചി,സി.. മനാഫ്, ഹനീഫ് കാര്‍വാര്‍, അബൂബക്കര്‍ മൗലവി ചൂരിക്കോട്, സിദ്ദീഖ് ബെളിഞ്ചം, മൊയ്തീന്‍ കുഞ്ഞി മൗലവി കുമ്പടാജ,അബ്ദുല്‍ ഖാദര്‍ ബാറടുക്ക,അലി തുപ്പക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.