മലപ്പുറം: മഞ്ചേരി ഗവ.ജനറല്‍ ആസ്പത്രിയിലേക്ക് താത്ക്കാലികാടി സ്ഥാനത്തില്‍ ടൈപ്പിസ്റ്റിനെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യു നാലിന് രാവിലെ 10.30ന് ആസ്പത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടത്തും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമെത്തണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം ടൈപ്പിങും അറിയുന്നവര്‍ക്ക് പങ്കെടുക്കാം.
നഗരസഭയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
പൊന്നാനി: നഗരസഭയിലെ ജനന-മരണ-വിവാഹ രജിസ്റ്ററുകള്‍ ഡാറ്റാ എന്‍ട്രി വരുത്തുന്നതിന് എസ്.എസ്.എല്‍.സി പാസ്സായവരും മലയാളം, ഇംഗ്ലീഷ്, ഡി.ടി.പി. അറിയാവുന്നവരുമായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് നാലിന് തിങ്കളാഴ്ച 11ന് വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നഗരസഭാ ഓഫീസില്‍ ഹാജരാകണം.