വ്യാജ കേശം: സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് വസ്തുതാവിരുദ്ധം: സമസ്ത

ജനു.17ന്‌ SKSSF ജനജാഗ്രതാ സമ്മേളനവും  31ന്‌ പോലിസ്‌ കമ്മീഷണര്‍ ഓഫിസ്‌ മാര്‍ച്ചും നടത്തും 
മലപ്പുറം: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അവതരിപ്പിച്ച വ്യാജമുടിയും അതിന് വേണ്ടി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച ശഅ്‌റെ മുബാറക് മസ്ജിദും സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ് സത്യവിരുദ്ധ മായതിനാല്‍ തിരുത്തി കൊടുക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി ആവശ്യപ്പെട്ടു.
കോഴിക്കോട്ടെ എ.എസ്.ഐ.നല്‍കിയ റിപ്പോര്‍ട്ട് നമ്മുടെ പോലീസ് അധികാരികളെ കുറിച്ചുള്ള പൊതുധാരണ ഉറപ്പിക്കുന്നതായി.
കാന്തപുരത്തിന്
ലഭിച്ച വ്യാജ കേശ
ത്തിന്‍റെ ഉറവിട
ത്തില്‍ നിന്ന്
വിവാദനായ ഒരു വിദേശ പൗരനെ സംബന്ധിച്ച് സത്യസന്ധമായ ഒരറിവുപോലും നമ്മുടെ അധികാരികള്‍ക്കില്ല. ആയതിനാല്‍ യു.എ.ഇ.യില്‍ ഒരു ഘട്ടത്തിലും മന്ത്രിയാവാത്ത അഹ്മദ് ഖസ്‌റജി മന്ത്രിയാണെന്നും, പണ്ഡിതനാണെന്നും റിപ്പോര്‍ട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്റെ പേരിലും ശിക്ഷാനടപടി അനിവാര്യമാണ്.
 ക്രമസമാധാന പ്രശ്‌നം ഉണ്ടാവാനിടയുള്ളത് കാരണം ഇടപെടനാവില്ലെന്നാണ് സര്‍ക്കാര്‍ നയമെങ്കില്‍ ഭരിക്കാന്‍ അധികാരമില്ലെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും വ്യക്തം. വിശ്വാസത്തിന്റെ പേരില്‍ ഏത് അധര്‍മത്തിനും മൗനം പാലിക്കുമെന്ന അവസ്ഥ എത്രമാത്രം ഗൗരവതരമാണ്.
 വ്യാജമുടി ഇട്ട വെള്ളത്തിന് 100രൂപ ടോക്കണ്‍ വിറ്റ് വിവാദങ്ങള്‍ ഉണ്ടായത് പോലീസ് അറിഞ്ഞില്ലെന്ന് വരില്ല. റസിപ്റ്റുകളോ, മറ്റ് രേഖകളോ പോലീസ് പരിശോധിച്ചിട്ടില്ലെന്നും മനസിലാവുന്നു. ശഅ്‌റെ മുബാറക് മസ്ജിദ് എന്ന പേരില്‍ ഇപ്പോഴും കേരളത്തില്‍ ചിത്രസഹിതം ധാരാളം ഫ്‌ളക്‌സുകള്‍ കാണാം. പരസ്യമായും രഹസ്യമായും കാന്തപുരം പിരിവെടുത്തതും അധികാരികളുടെ മുമ്പില്‍വെച്ച് തന്നെ ഇത്രവലിയൊരു പ്രശ്‌നം നഗരപരിധിക്കപ്പുറം അധികാരമില്ലാത്ത ഡിപ്പാര്‍ട്ടമെന്റിലെ ഒരു ചെറിയ ഉദ്യോഗസ്ഥനെ വെച്ച് അന്വേഷണം നടത്തിയെന്ന് വരുത്തി തീര്‍ത്ത് കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടും സത്യവാങും നല്‍കാനിടയായ സാഹചര്യത്തെകുറിച്ച് സമഗ്രാന്വേഷണം അനിവാര്യമാണ്.' 
ധനമുണ്ടെങ്കില്‍ ഏതട്ടിമറിയും നടത്തി നിയമവാഴ്ചതന്നെ നിയന്ത്രിക്കാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ച ഉദ്യോഗസ്ഥരും, കൂട്ടുനിന്ന രാഷ്ട്രീയ-ഭരണ നേതൃത്വവും ഉത്തരം പറയേണ്ടതുണ്ടെന്നും സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. പട്ടിക്കാട് എം.ഇ.എ.എഞ്ചിനീയറിംഗ് കോളേജ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം പാണക്കാട് സയ്യദി ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, എം.സി മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ സാഹിബ്‌ നന്ദി പറഞ്ഞു.
നമ്മുടെ അധികാരികള്‍ 'കാണാത്ത'(കണ്ടില്ലെന്നു നടിച്ച) ചില 'സുപ്രധാനകാഴ്ചകള്‍ 


'മുടിപ്പള്ളി'യുടെ പേരില്‍ നാട്ടിലും ഗള്‍ഫിലും പല ഭാഗങ്ങളിലായി കൂപ്പന്‍ വിതരണം ചെയ്ത്  കാന്തപുരം നേരിട്ട് തന്നെ നടത്തിയ പരസ്യ പിരുവുകളില്‍ ഒന്ന് (വലത്ത് )
SKSSF ജനു.17ന്‌ ജനജാഗ്രതാ സമ്മേളനവും  31ന്‌ പോലിസ്‌ കമ്മീഷണര്‍ ഓഫിസ്‌ മാര്‍ച്ചും നടത്തും
കോഴിക്കോട്‌ വ്യാജ കേശവുമായി ബന്ധപ്പെട്ട കേസില്‍ കാന്തപുരത്തിനനുകൂലമായി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാരിനെതിരേ പരസ്യ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ SKSSF നേതാക്കള്‍  പത്ര സമ്മേളനത്തില്‍ അറിയിച്ചു. സമസ്‌തയുടെ സഹകരണത്തോടെ ഈ മാസം 31ന്‌ കോഴിക്കോട്‌ പോലിസ്‌ കമ്മീഷണര്‍ ഓഫിസ്‌ മാര്‍ച്ച്‌ നടത്തും . സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലം ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതും പ്രവാചകനിന്ദയ്ക്കും ചൂഷണത്തിനും കൂട്ടുനില്‍ക്കുന്നതുമാണ്‌. കാന്തപുരത്തിന്‌ കേശം നല്‍കിയ അഹ്‌മദ്‌ ഖസ്‌റജി അബൂദബിയിലെ മന്ത്രിയാണെന്ന സര്‍ക്കാര്‍ സത്യവാങ്‌മൂലത്തിലെ തെറ്റായ പരാമര്‍ശം കേശകൈമാറ്റത്തിന്‌ ഔദ്യോഗിക പരിവേഷമുണ്‌ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന്‌ എസ്‌.വൈ.എസ്‌ സെക്രട്ടറി ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പറഞ്ഞു. കേശത്തിന്റെ കാലഗണന ശാസ്‌ത്രീയമായി തെളിയിക്കാന്‍ സംവിധാനമുണ്‌ടായിരിക്കെ വിശ്വാസത്തിന്റെ പ്രശ്‌നം പറഞ്ഞ്‌ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയത്‌ കാന്തപുരത്തെ സംരക്ഷിക്കാനാണ്‌. തിരുകേശപ്പള്ളി നിര്‍മിക്കാന്‍ പണം പിരിച്ചിട്ടില്ലെന്നാണ്‌ സര്‍ക്കാരും പോലിസും കോടതിയെ അറിയിച്ചത്‌. എന്നാല്‍, പള്ളിയുടെ പേരില്‍ പണം വാങ്ങി പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെപ്പോലും കബളിപ്പിച്ചിട്ടുണ്‌ട്‌. തട്ടിപ്പുകളെ വിശ്വാസപ്രശ്‌നമാക്കി അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാട്‌ പ്രത്യാഘാതങ്ങളുണ്‌ടാക്കും.
ഈ മാസം 17ന്‌ കോഴിക്കോട്ട്‌ ജനജാഗ്രതാ സമ്മേളനം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. സമസ്‌ത കേരള മുസ്‌്‌ലിം എംപ്ലോയീസ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുസ്‌തഫ മുണ്‌ടുപാറ, എസ്‌.വൈ.എസ്‌ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായ്‌, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജനറല്‍ സെക്രട്ടറി ഓണംപള്ളി മുഹമ്മദ്‌ ഫൈസി, സെക്രട്ടറി അബ്‌ദുര്‍റഹീം ചുഴലി വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.