തൃശൂര്‍ : മനുഷ്യ ജാലിക ഫ്ലക്സ് ബോര്‍ഡ്‌കള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടത്തില്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നിരവധി ബോര്‍ഡുകളാണ് നശിപ്പികപെട്ടിരിക്കുന്നത്.
സംഭവത്തില്‍ തൃശൂര്‍ ജില്ല SKSSF ദുബായ് ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മതേതരത്വ സ്മരണ യുടെ ഭാഗമായാണ് മനുഷ്യ ജാലിക നടതപെടുന്നത് , മതേതര രാജ്യത്തിന്റെ ശത്രുകള്‍ ആണ് റിപബ്ളിക് ആഘോഷത്തിന്റെ ഭാഗമായ ഫ്ലക്സ് ബോര്‍ഡ് നശിപിച്ചത് എന്നും സംഭവത്തില്‍ നിഗൂഡതകള്‍ ഉണ്ടോവെന്നു അന്വേഷിക്കണമെന്നും ബോര്‍ഡ് നശിപിച്ച രാജ്യ ദ്രോഹികളെ ഉടനെ പിടികൂടണമെന്നും അവര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ബോര്‍ഡുകള്‍ നശിപിക്കപെട്ടത് കൂടുതലും മനുഷ്യ ജാലിക നടക്കുന്ന ജില്ലാ കേന്ദ്രമായ കൈപമംഗലം ഏരിയയില്‍ ആണ്. മതേതരത്തിന്റെ ശത്രുകളെ പരാജയപെടുത്താന്‍ മതേതരത്വം ആഗ്രഹിക്കുന്ന എല്ലാവരും മനുഷ്യ ജാലികയില്‍ അണിചേര്‍ന്നു വിജയിപികണ മെന്നു SKSSF ദുബായ് ജില്ല ഘടകം അഭ്യര്തിച്ചു. ജില്ല മനുഷ്യ ജാലികയ്ക്ക് എല്ലാ വിധ പിന്തുണയും ആശംസകളും അറിയിക്കുകയും ചെയ്തു.