ഫൈസാബാദ്: ലോകത്ത് നിലവില്‍ വന്ന വിജയകരമായ എല്ലാ സാമ്പത്തിക വ്യവസ്ഥിതിയുടെയും അടിസ്ഥാന ശിലകള്‍ ഇസ്ലാമിക സാമ്പത്തിക തത്വങ്ങളായിരിന്നുവെന്നും വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നല്ല സാമ്പത്തിക വ്യവസഥിതി നിലവില്‍ വരണമെങ്കില്‍ ഒരു സിദ്ധാന്തം ആവശ്യമാണെന്നും അതിനേറ്റവും അനുയോജ്യം ഇസ്ലാമിക് സാമ്പത്തിക സിദ്ധാന്തമാണെന്നും കേന്ദ്ര വ്യാമയാന മന്ത്രി കെ.സി വേണു ഗോപാല്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാമ്പത്തികം സെഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമ്പത്ത് കുന്നു കൂടുന്നത് തടയാനുള്ള പദ്ധതികളേക്കാള്‍ ഏറ്റവും അനുയോജ്യമാണ് ഇസ്ലാമിലെ സകാതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്രാനുമതി ലഭിച്ചാല്‍ ഇസ്ലാമിക് ബാങ്കിങ്ങ് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനം കേരളമായിരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
