അപകട നിവാരണ ബോധവല്‍ക്കരണം കാര്യക്ഷമമാക്കണം: ബഷീറലി തങ്ങള്‍


മലപ്പുറം : രാജ്യത്ത് ദിനേന എന്നോണം പെരുകി വരുന്ന വാഹന പെരുപ്പവും ഗതാഗത സൗകര്യങ്ങളേക്കാള്‍ ജനസാന്ദ്രതയും കൂടിവരുന്ന സാഹചര്യത്തില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുകയും ബോധവല്‍ക്കരണങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യണമെന്ന് ജില്ലാ സഹചാരി ചെയര്‍മാന്‍ സയ്യദ് ബഷീറലി ശിഹാബ്തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആക്‌സിഡന്റ് കെയര്‍ യൂണിറ്റിന്റെ ട്രെയ്‌നിംഗ് വര്‍ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
റിപ്പബ്ലിക് ദിനത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് കേന്ദ്രമായി തുടങ്ങുന്ന ആക്‌സിഡന്റ് കെയര്‍ യൂണിറ്റ#ിന്റെ പ്രഥമ ട്രൈനിംഗ് പൂര്‍ത്തിയാക്കി 100 വിഖായ അംഗങ്ങള്‍ സേവനരംഗത്ത് ഇറങ്ങി. ജില്ലയില്‍ സഹചാരി മുഖേന മരുന്ന് വിതരണം, രോഗചികിത്സാ സഹായം, ഡയാലിസിസ് ഫണ്ട്, തുടങ്ങിയവ നടന്നുവരുന്നു. പി.എം.റഫീഖ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എയ്ഞ്ചല്‍ ടീം അംഗങ്ങളായ ഡോ. അജീര്‍ അബ്ദുല്ല, ഡോ. മുസ്തഫ കെ.പി, ഡോ.ജഫ്‌സീല്‍, സത്താര്‍ പന്തല്ലൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ശിഹാബ് കുഴിഞ്ഞോളം, ജലീല്‍ പട്ടര്‍കുളം, റാഫി പെരുമുക്ക് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. അലവിക്കുട്ടി ഫൈസി പുല്ലാര സ്വാഗതവും സി.ടി. ജലീല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.